വീടുകളിലെ സാഹചര്യം കുട്ടികളെ ലഹരിയുടെ കെണിവലയിലേക്കു തള്ളിവിടുന്നു. (Disclosure of the school student in thiruvanathapuram about drug use ) തിരുവനന്തപുരത്ത് ലഹരിയുടെ ചതിവലയില്‍ കുടുങ്ങിയ ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.
|
സ്‌കൂളില്‍ 12 വയസ്സുകാരിയുടെ അസ്വാഭാവിക പെരുമാറ്റമാണ് സംഭവം വെളിച്ചത്തു കൊണ്ടുവന്നത്. ഇടയ്ക്കിടെ കയ്യില്‍ റബര്‍ ബാന്‍ഡ് ചുറ്റുന്നതു പോലെ കാണിക്കുകയും കുത്തി വയ്പ്പ് എടുക്കുന്നതു പോലെ പെരുമാറുകയും ചെയ്യുന്നത് കണ്ടാണ് സ്്കൂള്‍ അധികൃതര്‍ ശ്രദ്ധിച്ചത്.
ഇതിനിടെ കുട്ടിയെ കാണാതാകുകയും ചെയ്തു. പൊലീസ് കണ്ടെത്തിയ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. അമ്മയെ വിളിപ്പിച്ചു. ലഹരി ഉപയോഗിച്ച പോലെ കണ്ണടഞ്ഞു പോകുന്ന ഉന്മാദാവസ്ഥയിലായിരുന്നു അമ്മ.
നിരന്തരം ലഹരി കിട്ടാത്തതിന്റെ പ്രശ്‌നങ്ങള്‍ പെണ്‍കുട്ടി കാണിച്ചിരുന്നു. രണ്ടുവട്ടം സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കുട്ടി ഇറങ്ങിപ്പോയി. അച്ഛന്‍ മരിച്ചുപോയ കുട്ടി, മൂന്നാം തവണയാണ് കൗണ്‍സലിങ്ങിന് ഇരുന്നത്.
സ്‌കൂളിനടുത്തുള്ള ചേച്ചിയാണ് ആദ്യം ലഹരി നല്‍കിയതെന്ന് അവള്‍ വെളിപ്പെടുത്തി. ശാരീരികമായി ഉപയോഗിക്കുകയും ചെയ്തു. സ്്കൂളിലെ മറ്റ് കൂട്ടുകാര്‍ക്കും ചേച്ചിമാര്‍ മരുന്ന് നല്കിയിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി.
പലരും ശാരീരികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. അമ്മ ലഹരിമരുന്നിന് അടിമയാണെന്നും അമ്മയുടെ കൂട്ടുകാര്‍ ചീത്തയാണെന്നും കുട്ടി വെളിപ്പെടുത്തി.
വീട്ടിലെ ഇളയ കുട്ടികളെ രക്ഷിക്കണമെന്നായിരുന്നു കുട്ടിയുടെ ഏക അപേക്ഷ. തുടര്‍ന്ന് മൂന്ന് കുട്ടികളെയും സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.


