24
Mar 2025
Sat
24 Mar 2025 Sat
Dispute over cannabis trade in Thrissur; Young man hacked to death in front of his wife by drug mafia gang

തൃശൂര്‍: തൃശൂരില്‍ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ലഹരി മാഫിയ സംഘം ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. നിരവധി കേസുകളില്‍ പ്രതിയായ കൂത്തന്‍ എന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂര്‍ സ്വദേശിയും നിലവില്‍ മരത്തംകോട് വാടകയ്ക്കു താമസിക്കുന്നയാളുമാണ് അക്ഷയ്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയ്, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം. ഭര്‍ത്താവിനെ ആക്രമിക്കുന്നതു കണ്ട അക്ഷയിന്റെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ലഹരിക്കച്ചവടക്കാരാണ് അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

കൊലപാതകത്തിനു പിന്നാലെ ഒഴിവില്‍ പോയ ലിഷോയ് ഇന്ന് രാവിലെ പിടിയിലായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. അക്ഷയിന്റെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Dispute over cannabis trade in Thrissur; Young man hacked to death in front of his wife by drug mafia gang