ന്യൂഡല്‍ഹി: വിമര്‍ശനം അപരാധമല്ലെന്നും അങ്ങനെ ചിന്തിച്ചാല്‍ ജനാധിപത്യത്തിന് നിലനില്‍പ്പില്ലെന്നും സുപ്രിംകോടതി. ജമ്മുകശ്മീരിന് ഏര്‍്‌പ്പെടുത്തിയിരുന്ന പ്രത്യക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരേ വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ട് പ്രതിഷേധിച്ച കശ്മീരി പ്രഫസര്‍ക്കെതിരേ എടുത്ത കേസ് റദ്ദാക്കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കി.(dissent is not an offence says supremecourt)
|
മഹാരാഷ്ട്രയിലെ കോലാപുര്‍ കോളജിലെ പ്രഫസറായ ജാവേദ് അഹമ്മദ് ഹസം ആണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആഗസ്ത് അഞ്ചാം തിയ്യതി ജമ്മുകശ്മീരിന് ഒരു കരിദിനം എന്ന സ്റ്റാറ്റസിട്ടത്. ആഗസ്ത് 14ന് അദ്ദേഹം പാക ജനതയ്ക്ക് സ്വാതന്ത്ര്യദിനാംശ നേര്‍ന്നതിനും പ്രഫസര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുകയായിരുന്നു.
കരിദിന പരാമര്‍ശം അദ്ദേഹത്തിന്റെ വേദനയുടെയും പ്രതിഷേധത്തിന്റെയും പ്രകടനമായിരുന്നുവെന്നും പാകിസ്താനികള്‍ക്ക് സ്വാതന്ത്ര്യദിനം നേരുന്നത് ഒരിക്കലും വിദ്വേഷം പരത്തലോ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പോ അസ്വസ്ഥതയോ പരത്തുന്നതല്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ അംഗമായ ബെഞ്ച് കശ്മീരി പ്രഫസര്‍ക്കെതിരായ കേസ് റദ്ദാക്കാന്‍ നിര്‍ദേശിച്ചത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(a)അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. അതുപ്രകാരം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെയോ സര്‍ക്കാരിന്റെ ഏതൊരു തീരുമാനത്തെയോ വിമര്‍ശിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ താന്‍ അതൃപ്തനാണെന്നു പറയാനുള്ള അവകാശവും അദ്ദേഹത്തിനുണ്ടെന്ന് വ്യക്തമാക്കിയ കോടതി അത് തടയുന്ന പൊലീസ് സംവിധാനത്തെ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ബോധവല്‍ക്കരിക്കാനുള്ള സമയമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച്് അവര്‍ ബോധവാന്‍മാവണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





