29
Aug 2024
Sat
29 Aug 2024 Sat
doctor raped and killed in gov medical college accused held

പശ്ചിമബം​ഗാളിലെ സർക്കാർ മെഡിക്കൽ കോളജിൽ ഡോക്ടറെ ബലാൽസം​ഗം ചെയ്തുകൊന്ന‌ സംഭവത്തിൽ ഒരാൾ പിടിയിലായി. ആർ ജി കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറായ യുവതിയുടെ മൃതദേഹം ന​ഗ്നമായ നിലയിൽ കണ്ടെത്തിയതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് സഞ്ജയ് റോയി എന്നയാൾ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

31കാരിയായ ഡോക്ടറെ വെള്ളിയാഴ്ച രാവിലെയാണ് സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹമാകെ മുറിവും രക്തത്തിൽ കുളിച്ച നിലയിലുമായിരുന്നു മൃതദേഹം.
ഇതിനു പിന്നാലെ ജോലി നിർത്തിവച്ച് ഡോക്ടർമാരുടെ പ്രതിഷേധമുയരുകയും പ്രതിയെ പിടികൂടാൻ പോലീസ് സംഘത്തെ നിയോ​ഗിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് റോയിയെ പോലീസ് പിടികൂടിയത്.

കൊലപാതകത്തെ അപലപിച്ച മുഖ്യമന്ത്രി മമതാ ബാനർജി ഡോക്ടരുടെ കുടുംബത്തിന് നീതി ഉറപ്പുവരുത്തുമെന്ന് പ്രതികരിച്ചു. കേസ് അതിവേ​ഗ കോടതി മുമ്പാകെ നടത്തണമെന്നും നിർദേശിച്ച മമത വധശിക്ഷയെ താൻ അനുകൂലിക്കാത്തയാളാണെങ്കിലും ഈ കേസിൽ പ്രതിയെ തൂക്കിക്കൊല്ലണമെന്നാണ് തന്റെ അഭിപ്രായമെന്നും കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടു വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഡോക്ടർ മകളുമായി ഫോണിൽ സംസാരിച്ചിരുന്നു. പുലർച്ചെ പ്രതി ഡോക്ടറെ ആക്രമിച്ചു ബലാൽസം​ഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് നി​ഗമനം.