|
കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തീവ്ര ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചരണം മൂലം രാജ്യത്ത് ഇസ്ലാമോഫോബിയ കൂടിവരികയാണ്. 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളിൽ മാത്രം വിവിധ ഇസ്ലാമോഫോബിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. “നായ്ക്കളെയും മുസ്ലീങ്ങളെയും അനുവദിക്കില്ല” എന്ന് പറയുന്ന ഒരു വിദ്വേഷ പോസ്റ്റർ ബംഗാളിലെ കല്യാണിയിലുള്ള ബിദാൻ ചന്ദ്ര കാർഷിക സർവകലാശാലയിൽ പ്രത്യക്ഷപ്പെട്ടു.
“എല്ലാവരുടെയും കണ്ണുകൾ പഹൽഗാമിലാണ്”, “ഭീകരത എന്നാൽ ഇസ്ലാം” തുടങ്ങിയ വാക്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ആക്ഷേപകരമായ പോസ്റ്റർ, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിൽ ഭയവും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്.
കൊൽക്കത്തയിലെ ഡോക്ടർ ഗർഭിണിയായ മുസ്ലിം സ്ത്രീക്ക് ആണ് ചികിൽസ നിഷേധിച്ചത്. ഡോ. സി.കെ സർക്കാരിന്റെ ക്ലിനിക്കിൽ നടന്ന പ്രസവത്തിനു മുമ്പുള്ള പരിശോധനയ്ക്കിടെയാണ് സംഭവം. കഴിഞ്ഞ ഏഴ് മാസമായി മുസ്ലിം യുവതിയെ ഈ ക്ലിനിക്കിലെ ഡോക്ടർ ആണ് ചികിത്സിച്ചുകൊണ്ടിരുന്നത്. ഡോക്ടർ അവരുടെ മുഴുവൻ പേര് വായിച്ച നിമിഷം എല്ലാം മാറി എന്നു കുടുംബം പറഞ്ഞു. ഡോക്ടർ അവരുടെ കൺസൾട്ടേഷൻ ഫീസ് വാങ്ങി പേര് എഴുതാൻ തുടങ്ങി. പിന്നെ വനിത ഡോക്ടർ വീണ്ടും അവരുടെ മുഴുവൻ പേര് ചോദിച്ചു. അത് കേട്ടപ്പോൾ, ‘ചികിത്സയ്ക്കായി മദ്രസകളിലോ പള്ളികളിലോ പോകൂ. അവിടെയാണ് അവർ നിങ്ങളെ തീവ്രവാദികളാകാൻ പഠിപ്പിക്കുന്നത് എന്നാണ് ഡോക്ടർ മറുപടി പറഞ്ഞത്.
പഹല്ഗാം ആക്രമണം ഹിന്ദുത്വ വലതുപക്ഷ ഗ്രൂപ്പുകൾ കശ്മീരി മുസ്ലീങ്ങൾക്കും പൊതുവെ മുസ്ലീം സമൂഹത്തിനും എതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചു വരുന്നതിനിടെ ആണ് പുതിയ സംഭവം.
ഏപ്രിൽ 22 ന് അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം എന്ന പട്ടണത്തിൽ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തു. കുറഞ്ഞത് 26 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരകളിൽ ഭൂരിഭാഗവും പ്രദേശം സന്ദർശിക്കുന്ന യാത്രക്കാരായിരുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം, ചില വലതുപക്ഷ ഗ്രൂപ്പുകൾ മുസ്‌ലിംകളെ, പ്രത്യേകിച്ച് കശ്മീരികളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങി. ഏപ്രിൽ 23 ന് ഹരിയാനയിലെ അംബാലയിൽ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള കടകളും തെരുവ് വണ്ടികളും ആക്രമിക്കപ്പെട്ടു. തൊഴിലാളികളെ മർദ്ദിക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിക്കുകയും അസ്വസ്ഥത ഉളവാക്കുന്ന ഭീഷണികൾ മുഴക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരി വിദ്യാർത്ഥികൾ ആക്രമണത്തിന് ഇരയായി.
Dogs and Muslims Not Allowed”: Offensive Poster at Bengal University Fuels Hate After Pahalgam Attack





