അടുത്തവർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് മുൻ പ്രസഡിന്റ് ഡോണാൾഡ് ട്രംപിനെ കോടതി അയോഗ്യനാക്കി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി.
|
യുഎസ് ക്യാപിറ്റോൾ കലാപത്തിലെ ട്രംപിന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഡിവിഷൻ ബെഞ്ച് 4-3ന് ട്രംപിനെ അയോഗ്യനാക്കിയ വിധി പുറപ്പെടുവിച്ചത്. അതേസമയം കോടതി നടപടി ജനാധിപത്യവിരുദ്ധമാണെന്നും അപ്പീലിന് പോകുമെന്നും ട്രംപ് അനുകൂലികൾ വ്യക്തമാക്കി. ഇതാദ്യമായാണ് യുഎസ് ഭരണഘടനയുടെ മൂന്നാം വകുപ്പിന്റെ 14ാം ഭേദഗതി പ്രകാരം ഒറു പ്രസിഡൻഷ്യൽ സ്ഥാനാർഥിയെ അയോഗ്യനാക്കുന്നത്.
വിധി നടപ്പാക്കുന്നത് 2024 ജനുവരി 4 വരെ നിർത്തിവച്ചിട്ടുണ്ട്. അന്നേദിവസമാണ് പ്രസിഡൻഷ്യൽ പ്രൈമറി ബാലറ്റുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള അവസാനദിവസം. കോളറാഡോയിൽ മാത്രമാണ് വിലക്ക് ബാധകം. മാർച്ച് അഞ്ചിനാണ് പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് കൊളറാഡോയിൽ നടക്കുന്നത്. എന്നാൽ 2024 നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെയും വിലക്ക് ബാധിച്ചേക്കാം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





