വാഷിങ്ടൺ: എല്ലാ രാജ്യങ്ങൾക്കു എതിരെയും പകരത്തിന് പകരം നികുതി ചുമത്തുമെന്നു പറഞ്ഞു വ്യാപാര യുദ്ധഭീഷണി വ്യാപിപ്പിക്കുകയാണെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഈ ആഴ്ച പ്രഖ്യാപിക്കാൻ പോകുന്ന പരസ്പര താരിഫുകൾ (reciprocal tariff) 10 മുതൽ 15 വരെയുള്ള ചെറിയ ഗ്രൂപ്പിനപ്പുറം എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തുമെന്ന് ആണ് ട്രംപ് പറഞത്. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച ഒരു വലിയ താരിഫ് പദ്ധതി അവതരിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനെ അദ്ദേഹം “വിമോചന ദിനം” എന്ന് നാമകരണം ചെയ്തു. അലുമിനിയം, സ്റ്റീൽ, ഓട്ടോകൾ എന്നിവയ്ക്ക് അദ്ദേഹം ഇതിനകം തന്നെ തീരുവ ചുമത്തിയിട്ടുണ്ട്. കൂടാതെ ചൈനയിൽ നിന്നുള്ള എല്ലാ സാധനങ്ങൾക്കും തീരുവ വർദ്ധിപ്പിച്ചിട്ടുണ്ട്- അദ്ദേഹം എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
|
നേരത്തേ ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് എതിരെ അദ്ദേഹം പകരത്തിനു പകരം നികുതി ചുമത്തിയിരുന്നു. ഇതിന് പുറമെയാണ് എല്ലാ രാജ്യങ്ങൾക്ക് എതിരെയും നികുതി ചുമത്തുമെന്ന് ഭീഷണി മുഴക്കിയത്.
യുഎസ് കയറ്റുമതിയിൽ ഫീസ് ഈടാക്കുന്ന രാജ്യങ്ങൾക്കെതിരെ പരസ്പര താരിഫുകളുടെ ഒരു കൂട്ടം ചുമത്തുമെന്ന് ട്രംപ് പറയുന്നു. ആ രാജ്യങ്ങളുടെ തീരുവകൾക്ക് തുല്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
ഫെബ്രുവരിയിൽ യുഎസ് വ്യാപാര ഉദ്യോഗസ്ഥരെ രാജ്യങ്ങൾതോറും പോയി അനുയോജ്യമായ പ്രതിരോധ നടപടികളുടെ പട്ടിക തയ്യാറാക്കാൻ നിർദേശിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
Donald Trump warns reciprocal tariffs will target all countries


