03
Apr 2025
Thu
03 Apr 2025 Thu
gulfisha fathima
  • ജയരാജന്‍ സിഎന്‍ എഴുതുന്നു

ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ മറന്നു പോകരുത്…

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുല്‍ഫിഷ ഫാത്തിമ…

ഈ ഡല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദധാരിണി ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 5 വര്‍ഷം തികയുന്നു…..

ഒരു വിചാരണയുമില്ല…

കോടതികള്‍ കാവി പുതച്ച് തപസ്സിരിക്കുന്നു…

നരസിംഘാനന്ദയെ പോലുള്ള വര്‍ഗ്ഗീയ വിഷങ്ങള്‍ യഥേഷ്ടം വിഹരിക്കാന്‍ അനുവദിക്കുന്ന ഹിന്ദു രാഷ്ട്രം ഗുല്‍ഫിഷയെ പോലുള്ള പെണ്‍കുട്ടികളെ വല്ലാതെ ഭയപ്പെടുന്നു…

ഗുല്‍ഫിഷ ജയിലില്‍ നിന്ന് എഴുതിയ കവിത ഞാന്‍ മലയാളത്തില്‍ പരിഭാഷ പ്പെടുത്തിയത് താഴെ കൊടുക്കുന്നു..:

കേള്‍ക്കൂ ഫായിസ്,
കേള്‍ക്കൂ, ഫായിസ്,
നിനക്കറിയാമോ,
നിന്റെ കാത്തിരിപ്പും
എന്റെ കാത്തിരിപ്പും തമ്മിലുള്ള
വ്യത്യാസം വെറും
നിശ്ചയിക്കപ്പെട്ട സമയം മാത്രമാണ്…

ഇനിയും കുറച്ചു ദിവസങ്ങള്‍ മാത്രം.

നിനക്കറിയാമോ, ഞാന്‍ അവരോട് ചോദിക്കുമ്പോള്‍

ഇളം കാറ്റിനെ പോലെ,
നിശ്ശബ്ദമായ മേഘങ്ങള്‍ക്കും പറയാനൊന്നുമില്ല.

ഇതുപോലത്തെ എത്ര കാലങ്ങള്‍?

ഇനിയും എത്ര കാലങ്ങള്‍?

(പാക്കിസ്ഥാനി ജനകീയ കവി ആയിരുന്ന ഫായിസ് അഹമ്മദ് ഫായിസ് ജയിലില്‍ കിടന്നിരുന്ന കാലത്തെ ഗുല്‍ഫിഷ ഓര്‍മ്മിപ്പിക്കുന്നു..)

ഗുല്‍ഫിഷ നല്ല ഒരു കവിയാണ്, പൗരത്വ ഭേദഗതി ബില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തിരുന്ന സ്ത്രീകള്‍ക്ക് അവള്‍ ഭാഷയും മറ്റും പഠിപ്പിക്കുന്ന അദ്ധ്യാപിക ആയിരുന്നു…

ആ പെണ്‍കുട്ടിയെ നിഷ്‌കരുണം ഫാസിസം ഇരുമ്പഴിയ്ക്കുള്ളില്‍ ഒരു കുറ്റം പോലും തെളിയിക്കാന്‍ കഴിയാതെ തള്ളിയിട്ട് ഒന്നും രണ്ടുമല്ല 1825 ദിവസങ്ങള്‍ കഴിയുന്നു….

ഗുല്‍ഫിഷയുടെ നീതിയ്ക്കായി ശബ്ദമുയര്‍ത്തുക….

(ഗുൽഫിഷ ഫാത്തിമ 2020 ഏപ്രിൽ 9 മുതൽ ജയിലിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ (CAA) ഡൽഹിയിലെ സീലംപൂരിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് അവരെ അറസ്റ്റ് ചെയ്തത്. അവർക്കെതിരെ UAPA (Unlawful Activities (Prevention) Act) ചുമത്തിയിട്ടുണ്ട്. വിവിധ കേസുകളിൽ ജാമ്യം ലഭിച്ചിട്ടും UAPA പ്രകാരമുള്ള കേസുകൾ നിലനിൽക്കുന്നതിനാൽ അവർ ഇപ്പോഴും തിഹാർ ജയിലിൽ തടവിലാണ്.)

Don’t forget Gulfisha Fatima.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക