24
Aug 2025
Fri
24 Aug 2025 Fri
man kills parents in alappuzha

ആലപ്പുഴയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി. കൊമ്മാടിക്ക് സമീപം താമസിക്കുന്ന തങ്കരാജ്, ആഗ്‌നസ്, എന്നിവരെയാണ് മദ്യലഹരിയില്‍ മകന്‍ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകത്തിന് ശേഷം രക്ഷപെട്ട 47കാരനായ ബാബുവിനെ സമീപത്തെ ബാറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട തങ്കരാജും മകന്‍ ബാബുവും ഇറച്ചി വെട്ടുകാരാണ്. ഇരുവരും ജോലി ചെയ്തിരുന്നതെങ്കിലും പിന്നീട് മദ്യത്തിന് അടിമയായ ബാബു ജോലിക്ക് പോകാതായി. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നതും പതിവായി.

ALSO READ: Kerala Rain Alert : സ്വതന്ത്ര ദിനത്തിൽ രാവിലെ മുതൽ തോരാ മഴ, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉത്തരേന്ത്യയിലും നല്ല മഴ

മദ്യപിക്കാന്‍ പണം വാങ്ങുന്നത് പിതാവിന്റെയും സഹോദരിയുടെയും പക്കല്‍ നിന്നായിരുന്നു. ബാബുവിന്റെ ഉപദ്രവം സഹിക്കവയ്യാതാവുമ്പോള്‍ തങ്കരാജും ഭാര്യ ആഗ്‌നസും സമീപത്തുള്ള മകളുടെ വീട്ടില്‍ പോയി താമസിക്കാറുണ്ട്.

മുന്‍പും പലതവണ മദ്യപിച്ചെത്തി ബാബു അച്ഛനെയും അമ്മയെയും മര്‍ദിച്ചിരുന്നു. അന്ന് പൊലീസ് ഇടപെടുകയും ബാബുവിന് താക്കീന് നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ രാത്രി ലഹരി ഉപയോഗിച്ചെത്തിയ ബാബു പിതാവിനോട് 100 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനാല്‍ വഴക്കുണ്ടാക്കി. വഴങ്ങാതിരുന്നതോടെ മാതാപിതാക്കളെ കുത്തി കൊല്ലുകയുമായിരുന്നു.

കൊലയ്ക്ക് ശേഷം ബാബു തന്നെയാണ് സഹോദരിയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത്. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടി എത്തും മുന്‍പ് ഇയാള്‍ സ്ഥലം വിട്ടിരുന്നു.

കൊലപാതകത്തിന് ശേഷം പണമെടുത്ത് ബാബു വീണ്ടും മദ്യപിക്കുന്നതിന് സമീപത്തെ ബാറിലേക്കാണ് പോയത്. അവിടെ നിന്നാണ് ബാബുവിനെ പൊലീസ് പിടികൂടിയത്. രണ്ടാഴ്ച മുന്‍പും ഇയാള്‍ മാതാപിതാക്കളെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് സഹോദരി എത്തി ഇരുവരെയും വീട്ടിലേക്ക് കൊണ്ടു പോയിരുന്നു.