17
Jul 2023
Wed
17 Jul 2023 Wed

സിനിമകള്‍ സെലക്ട് ചെയ്യുന്നതില്‍ പിതാവ് മമ്മൂട്ടി ഇടപെടാറുണ്ടോ? ദുല്‍ഖറിന്റെ മറുപടി ഇതാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊച്ചി: മലയാളത്തിലെ ഏറ്റവും ജനപ്രിയ പിതാവും മകനുമാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയെപ്പോലെ ദുല്‍ഖറും ആരാധകരുടെ പ്രിയ യുവതാരമായി മാറിക്കഴിഞ്ഞു. മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരമായ ദുല്‍ഖര്‍ സല്‍മാന്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പോലും ദുല്‍ഖര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിതാവ് മമ്മൂട്ടിയുടെ സ്വാധീനമുണ്ടോ എന്ന ആരാധകര്‍ കാത്തിരുന്ന ചോദ്യത്തോട് ദുല്‍ഖറിന്റെ പ്രതികരണം വന്നിരിക്കുകയാണ്.

കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ വാപ്പച്ചി പലപ്പോഴും തന്നോട് നിര്‍ദേശിക്കാറുണ്ടെന്നൊണ് ദുല്‍ഖറിന്റെ മറുപടിയ ‘വാപ്പച്ചി ഒരു വര്‍ഷത്തില്‍ ഏകദേശം അഞ്ച് സിനിമകള്‍ ചെയ്യും. ഞാന്‍ എട്ട് ഒമ്പത് മാസം ദൈര്‍ഘ്യമുള്ള പ്രോജക്ടുകളിലാണ് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നത്. ‘വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്താല്‍ വീട്ടിലേക്ക് വരാന്‍ കഴിയില്ല എന്നാണ് വാപ്പച്ചി എനിക്ക് തന്ന നിര്‍ദേശം- ദുല്‍ഖര്‍ പറഞ്ഞു.

വരാനിരിക്കുന്ന കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍,വാടാ ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക