18
Jan 2024
Mon
18 Jan 2024 Mon

ജ​പ്പാ​നി​ൽ തു​ട​ർഭൂ​ച​ല​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ സു​നാ​മിയും. തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളോടു സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിഞ്ഞുപോവാൻ അധികൃതർ നിർദേശം നൽകി. ഇ­​ഷി­​കാ­​വ­​യി­​ലെ നോ​ട്ടോ മേ­​ഖ­​ല­​യി­​ലാ­​ണ് ഇ­​ന്ത്യ​ൻ സ​മ­​യം ഉ­​ച്ച­​യ്­​ക്ക് പ­​ന്ത്ര​ണ്ട­​ര­​യോ­​ടെ ശ­​ക്ത​മാ­​യ ഭൂ­​ച​ല­​നം അ­​നു­​ഭ­​വ­​പ്പെ­​ട്ട​ത്. ഇതിനു പിന്നാലെ തുടർ ചലനങ്ങളുണ്ടായി. ഒ­​ന്ന­​ര­​മ­​ണി­​ക്കൂ­​റി­​നി­​ടെ 21 തു​ട​ർ​ഭൂ​ച​ല​ങ്ങ​ളു​ണ്ടാ​യെന്നാണ് റിപോർട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റി­​ക്ട​ർ സ്‌­​കെ­​യി­​ലി​ൽ 7.6 തീ​വ്ര­​ത രേ­​ഖ­​പ്പെ­​ടു​ത്തി­​യ ഭൂ​ക­​മ്പം ഉ­​ണ്ടാ­​യ­​തി­​ന് പി­​ന്നാ­​ലെ ജ­​പ്പാ​ൻ കാ­​ലാ​വ­​സ്ഥാ ഏ­​ജ​ൻ­​സി സു­​നാ­​മി മു­​ന്ന­​റി­​യി­​പ്പ് ന​ൽ​കിയിരുന്നു. തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ പ­​ടി­​ഞ്ഞാ­​റ​ൻ തീ​ര­​ത്ത് സു​നാ​മി തി​ര​ക​ൾ വീ­​ശി­​യ­​ടി­​ച്ചു. ഭൂ­​ച­​ല­​ന­​ത്തി­​ന് പി­​ന്നാ­​ലെ 33000 വീ­​ടു­​ക­​ളി​ൽ വൈ­​ദ്യു­​തി ബ­​ന്ധം­ വി­​ച്ഛേ­​ദി­​ക്ക­​പ്പെ​ട്ടു. ഇ​ൻറ​ർ­​നെ­​റ്റ്, ടെ­​ല­​ഫോ​ൺ സം­​വി­​ധാ­​ന­​ങ്ങ​ളും പ­​ല­​യി­​ട­​ങ്ങ­​ളി​ലും ത­​ട­​സ്സ­​പ്പെ​ട്ടു.