15
Sep 2024
Mon
15 Sep 2024 Mon
mob lynching in train

മുംബൈ: മഹാരാഷ്ട്രയില്‍ പശുവിറച്ചി കൊണ്ടുപോകുന്നുവെന്നാരോപിച്ച് വയോധികനെ ഹിന്ദുത്വ അക്രമികള്‍ ട്രെയിനില്‍ ക്രൂരമായി ആക്രമിച്ചു.(Elderly Muslim man accused of carrying beef beaten on train)  (പത്തോളം പേര്‍ ചേര്‍ന്നാണ് വയോധികനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്. വയോധികനെ സഹായിക്കാന്‍ ആരും രംഗത്തുവന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജല്‍ഗാവ് ജില്ല സ്വദേശിയായ അശ്റഫ് മുനിയാര്‍ എന്ന ആണ് അക്രമിക്കപ്പെട്ടത്. മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് ബോട്ടിലുളില്‍ പശുവിറച്ചിയാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും. തന്റെ മകളുടെ കുടുംബത്തിലെ പരിപാടിക്കായി കാളയിറച്ചി കൊണ്ടുപോകുകയാണെന്ന് പറഞ്ഞിട്ടും അക്രമികള്‍ വിട്ടില്ല.

മറുപടിയില്‍ തൃപ്തരല്ലാത്ത യാത്രികര്‍ വയോധികനെ ഉപദ്രവിക്കുകയും ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. കുടുംബത്തെ ബലാല്‍സംഗം ചെയ്യുമെന്നും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ അറിയിച്ചാല്‍ വെട്ടി തുണ്ടം തുണ്ടമാക്കുമെന്നും പറഞ്ഞായിരുന്നു ആക്രമണം.


”ഇത് ശ്രാവണ മാസമാണ്. എന്നിട്ട് നീ എരുമയിറച്ചി കൊണ്ടു പോവുകയാണല്ലേ…ഇത് പശുവിറച്ചിയല്ലേ? നീ പറഞ്ഞത് ഇത് കാളയാണെന്നാണല്ലോ…! ഇത് ഞങ്ങള്‍ പരിശോധനക്കയക്കും. നിന്റെ പെങ്ങളെ ബലാല്‍സംഗം ചെയ്യും. നിന്നെയും ബലാല്‍സംഗം ചെയ്യും. ഞങ്ങള്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ വിളിച്ചാല്‍ അവര്‍ നിന്നെ തുണ്ടം തുണ്ടമാക്കും”- ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തി.

റെയില്‍വേ കമ്മീഷണര്‍ സംഭവം സ്ഥിരീകരിക്കുകയും വിഷയത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇയാളെ മര്‍ദിച്ച യാത്രക്കാരെ റെയില്‍വേ പോലീസ് അന്വേഷിക്കുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇനിയും നോക്കിനില്‍ക്കാനാവില്ല: എഐഎംഐഎം
ഇത്തരം സംഭവങ്ങള്‍ ഇനിയും കണ്ടുനില്‍ക്കാനാവില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും എഐഎംഐഎം മഹാരാഷ്ട്ര യൂനിറ്റ് പ്രസിഡന്റ് ഇംതിയാസ് ജലീല്‍ പ്രതികരിച്ചു. ”ഇനിയും കാഴ്ച്ചക്കാരായി നോക്കിനില്‍ക്കാനാവില്ല. ഇത്തരം ശക്തികളെ തോല്‍പ്പിക്കാന്‍ എല്ലാ മതേതര ഇന്ത്യക്കാരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. മുത്തഛന്റെ പ്രായമുള്ള ഒരാളോട് ഇങ്ങിനെ ചെയ്യാനും മാത്രം വിഷം അവരുടെ ഉള്ളില്‍ കുത്തിവയ്ക്കപ്പെട്ടിട്ടുണ്ടോ? മെമ്മോറാണ്ടം നല്‍കിയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചും മതിയായി. സര്‍ക്കാരും പോലിസും കണ്ണടക്കുകയാണെങ്കില്‍ ഒരു സമുദായം എന്ന നിലക്ക് നാം ഒരുമിച്ച് നിന്ന് ഇതിനെതിരേ പൊരുതണം”- ഇംതിയാസ് ജലീല്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക