27
Oct 2024
Tue
27 Oct 2024 Tue

ന്യൂഡല്‍ഹി: രാജ്യം ഒരിക്കൽക്കൂടി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 3.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി ഇന്ന് പ്രഖ്യാപിച്ചേക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹാരാഷ്ട്രയില്‍ നവംബര്‍ 26നാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിനൂം അവസാനിക്കും. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനാണ് കമ്മീഷന്‍ തീരുമാനിച്ചത്. ഇതോടൊപ്പം കേരളത്തിലെത് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് തീയതികള്‍ കൂടി പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 

ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ചേലക്കര എംഎല്‍എയായിരുന്ന മുന്‍ മന്ത്രി കെ.എസ് രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വയനാട്ടിൽ ജയിച്ച രാഹുൽ ഗാന്ധി മറ്റോരു മണ്ഡലമായ അമേഠി നിലനിർത്തിയതിനാൽ ആണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Election Commission will announc poll dates for Maharashtra, Jharkhand elections