30
Jun 2024
Wed
30 Jun 2024 Wed
India alliance meeting

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തു വന്നതോടെ ദേശീയ തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായി. ( Election Results 2024 LIVE updates: NDA, INDIA alliance meeting today )ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ഇന്ത്യ മുന്നണിയും എന്‍ഡിഎയും ഇന്ന് ഡല്‍ഹിയില്‍ യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുകയാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിച്ചെങ്കിലും ഇന്ത്യാ മുന്നണി പ്രതീക്ഷ പൂര്‍ണമായും കൈവിട്ടിട്ടില്ല. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും നിതീഷ് കുമാറിന്റെ ജെഡിയുവുമാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. ഇരുപാര്‍ട്ടികളുടെയും പിന്തുണയില്ലാതെ എന്‍ഡിഎക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. ഇവരെ അടര്‍ത്തിയെടുത്ത് മുന്നണിയില്‍ ചേര്‍ക്കാന്‍ സാധിക്കുമോ എന്ന് പ്രതിപക്ഷ നേതാക്കളും ശ്രമം നടത്തുന്നു്ണ്ട്.

ഇന്ന് വൈകീട്ട് 6ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് ഇന്ത്യ മുന്നണിയുടെ യോഗം. യോഗത്തില്‍ തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയും പങ്കെടുക്കും. തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതിന് പിന്നാലെ ഇന്നലെ തന്നെ എന്‍സിപി നേതാവ് ശരത് പവാര്‍ നിതീഷുമായും ചന്ദ്ര ബാബു നായിഡുവുമായും സംസാരിച്ചിരുന്നു. നിതീഷ് പ്രധാനമന്ത്രിയാവണം എന്ന വെടി പൊട്ടിച്ച് മമതാ ബാനര്‍ജിയും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമോ എന്ന ചോദ്യത്തിന് ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ ഇന്ത്യാ മുന്നണി യോഗം നിര്‍ണായകമാണ്.

ബിജെപിക്ക് ഒറ്റയ്ക്ക് 240 സീറ്റുകള്‍ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകള്‍ വേണം. ടിഡിപിക്കും ജെഡിയുവിനും കൂടി 28 സീറ്റുകളുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് ഇരുപാര്‍ട്ടികളുടെയും പിന്തുണ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് എന്‍ഡിഎ ഇന്ന് തിരക്കിട്ട് യോഗം വിളിച്ചിരിക്കുന്നത്. ഇന്നത്തെ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്ന് ടിഡിപിയും ജെഡിയുവും അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ശിവസേന
ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ഇന്ന് തീരുമാനിക്കുമന്ന് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. ”ഇന്ത്യ സഖ്യം രൂപീകരിച്ച സമയത്ത് തന്നെ രാജ്യത്തെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നും ഭരണഘടനയെ സംരക്ഷിക്കണമെന്നും തീരുമാനിച്ചതാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും. ബിജെപിയുടെ അതിക്രമഅത്തിന് ഇരയായ എല്ലാ പാര്‍ട്ടികളും ഞങ്ങളോടൊപ്പം വരും. ചന്ദ്രബാബു നായിഡുവും ബിജെപി സര്‍ക്കാരിന്റെ അതിക്രമണത്തിന് ഇരയായ ആളാണ്.” നിലവിലുള്ള സീറ്റുകളുടെ എണ്ണം വച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് ഇന്ത്യ മുന്നണി അവകാശവാദം ഉന്നയിക്കമമെന്നും അദ്ദേഹം പറഞ്ഞു.