
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്‌സിച്ച് ടൗണിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി. (English premier league: Manchester city won by six goals against Ipsitch) ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് സിറ്റിയുടെ ആധികാരിക ജയം.
![]() |
|
ഇംഗ്ലീഷ് മുന്നേറ്റക്കാരന്‍ ഫില്‍ ഫോഡന്‍ രണ്ടു തവണ വല കുലുക്കി. സൂപ്പര്‍താരം എര്‍ലിങ് ഹാലന്‍ഡ് ഒരു ഗോള്‍ സ്വന്തമാക്കി. കൊവാസിച്, ജെറമി ഡോക്കു, ജെയിംസ് മക്കാറ്റി എന്നിവരും സ്‌കോര്‍ ബോര്‍ഡില്‍ ഇടംനേടി.
27ാം മിനിറ്റില്‍ ഫോഡനിലൂടെയായിരുന്നു സിറ്റിയുടെ ആദ്യ പിന്നാലെ കൊവാചിചിലൂടെ അവര്‍ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫോഡന്‍ വീണ്ടും വല കുലുക്കി. ആദ്യ പകുതി 3-0 എന്ന നിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയിലും സിറ്റി കൃത്യമായ ആധിപത്യം തുടരുകയായിരുന്നു.
രണ്ടാം പകുതിയിലെ നാലാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ഡോക്കുവും ഗോള്‍ പൂരത്തില്‍ പങ്കുചേര്‍ന്നു. 57ാം മിനിറ്റിലായിരുന്നു സൂപ്പര്‍താരം ഹാലന്‍ഡിന്റെ ഗോള്‍. 69ാം മിനിറ്റില്‍ മക്കാറ്റ് ആറാം ഗോളും നേടി സിറ്റിക്ക് വമ്പന്‍ വിജയം നേടികൊടുത്തു.
സീസണില്‍ ഇടക്കാലത്ത് പിന്നില്‍ പോയ ഗ്വാര്‍ഡിയോളയും കൂട്ടരും വമ്പന്‍ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്. ഈ വിജയത്തോടെ 38 പോയിന്റുമായി പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ സിറ്റി നാലാം സ്ഥാനത്തേക്കെത്തി.
50 പോയിന്റുമായി ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത് ആഴ്‌സനല്‍ 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും അതേ പോയിന്റുമായി മൂന്നാമത് നോട്ടിങ്ഹാം ഫോറസ്റ്റുമുണ്ട്.
അതേസമയം, മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണോട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രൈറ്റണ്‍ ജയിച്ചു കയറിയത്.