23
Aug 2024
Thu
23 Aug 2024 Thu
ep jayarajan

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം മുകേഷ് എംഎല്‍എയെ സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് സിപിഎം.(EP Jayarajan says Mukesh will not resign; CPI says to resign)  മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബലാത്സംഗ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം രാജിവയ്ക്കട്ടെ, അതു കഴിഞ്ഞ് മുകേഷിന്റെ കാര്യം നോക്കാമെന്നാമ് ജയരാജന്റെ നിലപാട്. ബലാത്സംഗ കേസില്‍ പ്രതികളായ എം.വിന്‍സെന്റും എല്‍ദോസ് കുന്നപ്പിള്ളിയും രാജിവെച്ചാല്‍ സ്വാഭാവികമായി മൂന്നാമനായ മുകേഷും പദവിയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു കമ്മിറ്റി നിലവില്‍ വരുന്നതെന്നും ഇ.പി ജയരാജന്‍ അവകാശപ്പെട്ടു. മുകേഷിന്റെ രാജി ആവശ്യം സി.പി.ഐ ഉള്‍പ്പടെ ഉന്നയിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ തന്നെ രംഗത്തെത്തുന്നത്. എല്ലാ എം.എല്‍.എമാര്‍ക്കും ഒരേ നിയമമാണ് ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഇ.പിജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിനെ നിയന്ത്രിച്ചത് ദിലീപ്; സംഘടനകളെ കൈപ്പിടിയിലൊതുക്കി

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെതിരെ കേസെടുത്തിരുന്നു. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം അന്വേഷണ സംഘ്ം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 354 പ്രകാരം കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ ‘അമ്മ’ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളൂ എന്നും താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്നും മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.

മുകേഷ് രാജിവയ്ക്കണമെന്ന് സിപിഐ

മുകേഷ് എംഎല്‍എ സ്ഥാനത്തിരിക്കുന്നത് ധാര്‍മ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കില്‍ രാജി ആവശ്യപ്പെടണമെന്നുമാണ് സിപിഐ നിലപാട്. ഇതുവരെയും ആരോപണ നിഴലില്‍ മാത്രമായിരുന്ന നടനെതിരെ കേസെടുത്തതോടെ രാജി തേടാന്‍ സിപിഐ സംസ്ഥാന ഘടകം സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. ഇക്കാര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് പരസ്യപ്പെടുത്തും.

ബലാത്സംഗപരാതിയില്‍ കേസെടുത്തതിന് ശേഷവും നടനെ പ്രതിരോധിക്കുന്ന നിലപാട് പാര്‍ട്ടി നേതാക്കള്‍ സ്വീകരിച്ചതോടെ ഇടതുമുന്നണി രണ്ടുതട്ടിലായിരിക്കുകയാണ്. മുകേഷ് ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സര്‍ക്കാരെന്നുമാണ് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചത്.

ALSO READ: ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി നഗ്നനാക്കി പീഡിപ്പിച്ചു; സംവിധായകന്‍ രഞ്ജിത്തിനെതിരേ പരാതിയുമായി യുവാവ്

വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ഓണ്‍ലൈനിലാണ് യോഗം നടക്കുന്നത്. രാജിവിഷയത്തില്‍ ഒരു പ്രഖ്യാപനം ഈ യോഗത്തിന് പിന്നാലെയുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി പ്രതികരിച്ചത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക