15
Dec 2024
Tue
15 Dec 2024 Tue
ET Muhammad Basheer's speech in Parliament on the Sambhal Mosque issue

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാല്‍ ശാഹീ മസ്ജിദില്‍ പരിശോധനക്ക് എത്തിയ പോലീസ് സംഘം അഞ്ച് യുവാക്കളെ വെടിവെച്ച്‌കൊന്ന അത്യന്തം ഖേദകരമായ സംഭവത്തില്‍ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റ് പാര്‍ട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് പാര്‍ലമെന്റിന്റെ ശൂന്യവേളയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ആവശ്യപ്പെട്ടു.’

whatsapp നടക്കുന്നത് ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനം; സംഭാല്‍ മസ്ജിദ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇടി മുഹമ്മദ് ബഷീറിന്റെ പ്രസംഗം| Video
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1991 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഒരു ബാബരിക്ക് ശേഷം നിരവധി ബാബരികള്‍ സൃഷ്ടിക്കപ്പെടുകയാണ്. ബാബരി മസ്ജിദ് വിഷയത്തില്‍ രാജ്യത്ത് വിവിധ തലങ്ങളില്‍ വ്യത്യസ്തമായ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ വിധിയിലെ പരാമര്‍ശങ്ങളും നാം ഓര്‍ത്തിരിക്കേണ്ടതാണ്. ശാഹീ മസ്ജിന് ശേഷം അജ്മീര്‍ ദര്‍ഗയേയും വര്‍ഗീയവാദികള്‍ നോട്ടമിട്ടിരിക്കുകയാണ്. വളരെ ക്രൂരവും നീചവും പൈശാചികവുമായ നടപടികളാണ് സര്‍ക്കാര്‍ മുസ്ലിംകളുടെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ കൈക്കൊള്ളുന്നത്.

രാജ്യത്തിന്റെ നന്‍മയും ജനാധിപത്യ അവകാശങ്ങളും പതിയെ പതിയെ ഇല്ലാതെയാക്കുകയും ഒരു വിഭാഗം ജനതയെ മനപ്പൂര്‍വ്വം അവമതിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.

സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരാധനാലയങ്ങള്‍ കയ്യേറുന്ന സാഹചര്യം അടിയന്തരമായി ഒഴിവാക്കപ്പെടേണ്ടതാണ്. 1991 ലെ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങള്‍ക്ക് എതിരെയും സര്‍ക്കാര്‍ നടപടി കൈകൊള്ളുകയും ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കുകയും ചെയ്യണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇ.ടി. ആവശ്യപ്പെട്ടു.

ET Muhammad Basheer’s speech in Parliament on the Sambhal Mosque issue

\