
ജിദ്ദ: സൗദി അറേബ്യയില്‍ കെട്ടിടത്തില്‍നിന്നു വീണ് പ്രവാസി മലയാളി മരിച്ചു. മലപ്പുറം താനൂര്‍ കാരാട് സ്വദേശി സി.പി. നൗഫല്‍ ആണ് മരിച്ചത്. 45 വയസ്സുണ്ട്. ബുധനാഴ്ച വൈകിട്ട് സൗദിയിലെ യാംബുവിനടുത്ത് ഉംലജിലാണ് സംഭവം. ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്തെ കെട്ടിടത്തില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ഉടന്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താനൂര്‍ കാരാട് വി.വി.എന്‍ കുഞ്ഞിമൂസ ആണ് പിതാവ്.
മാതാവ്: സി.പി. ഫാത്തിമ.
ഭാര്യ: നബീല.
മക്കള്‍: അഫാന്‍ ബിന്‍ നൗഫല്‍, ആയിഷ ബിന്‍ത് നൗഫല്‍, അദീം ബിന്‍ നൗഫല്‍.
![]() |
|