22
Jan 2026
Fri
22 Jan 2026 Fri
sir voter list

തിരുവനന്തപുരം: സാധാരണ വോട്ടറായി രജിസ്റ്റര്‍ ചെയ്ത് ഹിയറിങ് അപേക്ഷ പ്രവാസികള്‍ എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് പുറത്താവാന്‍ സാധ്യത. ഹിയറിങ് നോട്ടീസ് വോട്ടര്‍ക്ക് നേരിട്ട് നല്‍കണമെന്നും ലഭിച്ച വ്യക്തി നേരിട്ട് ഹാജരാകണമെന്നുമാണ് വ്യവസ്ഥ. ഹിയറിങിന് ഹാജരാവാതിരുന്നാല്‍ പട്ടികയില്‍ നിന്ന് പുറത്താവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ പ്രവാസി വോട്ടറായി പുതുതായി രജിസ്റ്റര്‍ ചെയ്താല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തു. ഇതിനായി ഫോം 6 എയും എസ്‌ഐആറിന്റെ ഭാഗമായ ഡിക്ലറേഷന്‍ ഫോമും പൂരിപ്പിച്ച് നല്‍കണം. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ഹാജരാക്കണം.

പുതിയ വോട്ടര്‍ അപേക്ഷയില്‍ തിരുത്താന്‍ അവസരമില്ല

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ പുതിയ വോട്ടര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് അവസരമുണ്ടാകില്ല. ഫോം ആറ് വഴി അപേക്ഷ നല്‍കുമ്പോള്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ ബിഎല്‍ഒയുടെ ഫീല്‍ഡ് വെരിഫിക്കേഷനിലായിരിക്കും തിരുത്തലുകള്‍ സാധ്യമാകുക. പിഴവ് സംഭവിച്ചെന്ന് കരുതി ഫോം ആറ് വഴി വീണ്ടും അപേക്ഷ നല്‍കിയാല്‍ അപേക്ഷ നിരസിക്കാന്‍ വരെ കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

24,08,503 പേരാണ് എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തുപോയത്. ഇതില്‍ 6,49,885 പേര്‍ മരിച്ചവരെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ കണക്ക്. പട്ടികയില്‍ നിന്ന് പുറത്തുപോയവര്‍ക്കിനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഹിയറിങ്ങോ മറ്റ് ഓര്‍മപ്പെടുത്തലുകളോ ഉണ്ടാകില്ല. ഇവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റണമെങ്കില്‍ ഫോം ആറ് വഴി പുതിയ വോട്ടര്‍മാരെപ്പോലെ അപേക്ഷ നല്‍കണം.

ഇങ്ങനെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ എഡിറ്റ് ചെയ്യാന്‍ കമ്മീഷന്റെ വെബ് സൈറ്റില്‍ ഓപ്ഷനില്ല. പിഴവുകള്‍ തിരുത്തി വീണ്ടും ഫോം ആറ് വഴി അപേക്ഷ നല്‍കുന്നത് പരിഗണിക്കില്ല. അതത് ഏരിയയിലെ ഫീല്‍ഡ് വെരിഫിക്കേഷനില്‍ ബിഎല്‍ഒമാര്‍ മുഖേനെയാകും പിന്നീട് തെറ്റ് തിരുത്താന്‍ അവസരമുണ്ടാകുക. മതിയായ വിവരങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി അന്തിമ പട്ടികയില്‍ നിന്ന് പുറത്തുപോയാല്‍ മാത്രമേ വീണ്ടും ഫോം ആറ് വഴി അപേക്ഷ നല്‍കാനാകൂ.

കരട് പട്ടിക പ്രസിദ്ധീകിച്ച ശേഷം 76,965ഫോമുകളാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ലഭിച്ചത്. പ്രവാസി വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതിനായി 21,792 ഫോമുകളും പേര് ഒഴിവാക്കുന്നതിന് 375 ഫോമുകളും തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് ലഭിച്ചു. കരട് പട്ടികയില്‍ഉള്‍പ്പെട്ടിട്ടും 2002ലെ പട്ടികയുമായി മാപ്പിങ് ചെയ്യാത്തവര്‍ക്കുള്ള ഹിയറിങ്ങിന് നോട്ടീസ് നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്.