|
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് അടുവാപ്പുറം സനീഷിനെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഫേസ്ബുക്ക് പോസ്റ്റ്. വീട്ടിലെ ഗ്ലാസ്സ് വർക്ക് എടുപ്പിച്ച ശേഷം പണം തന്നില്ലെന്നും വീട്ടിൽ എത്തിയപ്പോൾ തെറി പറഞ്ഞു ഇറക്കി വിട്ടെന്നും ആണ് ആരോപണം. കണ്ണൂർ സ്വദേശിയായ കരീം (Karim Mltpm) എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ആണ് ആരോപണം ഉന്നയിച്ചത്. വർക്ക് കഴിഞ്ഞിട്ടും ഓരോ ന്യായം പറഞ്ഞു ഒഴിഞ്ഞു മാറിയെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും മാസങ്ങൾ കഴിഞ്ഞിട്ടും തരാതെ ആയതോടെ അതു ഇപ്പോൾ ഞാൻ ഒഴിവാക്കി എന്നുമാണ് പരാതി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആത്മാഭിമാനത്തിന് ഏൽക്കുന്ന ക്ഷതങ്ങൾ വല്ലാത്ത പ്രശ്നമാണ്.
ഏകദേശം ഒരുവർഷത്തിന് മുമ്പായിരുന്നു ഞാൻ ഈ പറയുന്ന വ്യക്തിയുടെ വീട്ടിൽ ഗ്ലാസിന്റെ വർക്കുമായി പോകുന്നത്. കാഴ്ചയിൽ വളരെ മാന്യൻ. താൻ വളരെ സ്ട്രെയ്റ്റ് ഫോർവാർഡാണ് സത്യസന്ധനാണ് എന്നൊക്കെ തോന്നിപ്പിക്കാൻ അപാരമായ കഴിവുണ്ടായിരുന്നു അയാൾക്ക്. കാര്യങ്ങൾ സംസാരിച്ച് ഒരു തുകയ്ക്ക് അയാളുടെ സ്റ്റെയർകെയ്സും സിറ്റ്ഔട്ടും 12mm ടഫൻഡ് ഗ്ലാസിൽ പണിതീർത്തു കൊടുക്കാം എന്ന കരാറിലെത്തി.
പറഞ്ഞ തീയതിക്കും വളരെ മുമ്പ് തന്നെ എന്റെ ടീം മൊത്തം പണിയും വളരെ ഭംഗിയായി തന്നെ തീർത്തുകൊടുത്തു.
എല്ലാം കഴിഞ്ഞു പൈസയ്ക്ക് ചോദിക്കുമ്പോൾ മാന്യൻ പലപല ഉടായിപ്പുകൾ പറഞ്ഞ് ഉരുട്ടാൻ തുടങ്ങി. ആദ്യമൊക്കെ ഇത്രവലിയ വീടുണ്ടാക്കിയതിന്റെ ഭാഗമായുള്ള ബാങ്ക് ട്രാൻസാക്ഷൻ അധികമായതുകൊണ്ട് പൈസ പിൻവലിക്കാൻ പറ്റുന്നില്ല, എസ് ബി ഐ സിസ്റ്റം എറർ ആണ് എന്നൊക്കെ പറഞ്ഞ് കുറേ കളിപ്പിച്ചു. പിന്നെയും ഒന്നുരണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ പണിയെ കുറ്റം പറയാൻ തുടങ്ങി… അങ്ങനെയിരിക്കുമ്പോൾ മാന്യന്റെ വീട്ടിൽകൂടലും പരിപാടിയുമൊക്കെ കഴിഞ്ഞു.
വിളിച്ചാൽ ഫോണെടുക്കില്ല എന്നതാണ് ചില മാന്യൻമാരുടെ പ്രധാന ലക്ഷണം. എടുത്താൽ തന്നെ ഒന്നും പറയാൻ സമയം കിട്ടില്ല, അമ്മാതിരി തിരക്കായിരിക്കും. ഞാൻ വിളിക്കാം, ഡ്രൈവിങ്ങിലാണ്, ഇപ്പോൾ ഒരു മീറ്റിങ്ങിലാണ്, മരിച്ച വീട്ടിലാണ് തുടങ്ങിയ സ്ഥിരം നുണകൾ തന്നെ.
ഞാനാണെങ്കിൽ ഗ്ലാസുകടക്കാരോടും പണിയെടുത്തവരോടും ഒഴിവുകഴിവുകൾ പറഞ്ഞ് മടുത്ത് പലരോടും കടം വാങ്ങിയും പണയം വെച്ചുമൊക്കെ കാര്യങ്ങൾ നേരെയാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
മാന്യൻ കിടിലൻ വീടൊക്കെ വെച്ച് വീട്ടിൽ കൂടലും വിരുന്നുകാരും പാർട്ടിയുമൊക്കെയായി തകർപ്പുതന്നെ..
ഫോണെടുക്കാതെ ക്ഷമക്കെട്ട് ഞാനൊരു ദിവസം നിരന്തരം വിളിച്ചുകൊണ്ടിരുന്നപ്പോൾ മാന്യൻ ഫോണെടുത്തു. എന്താ ₹$$@മോനെ.. നിന്റെ ഉമ്മാന്റെ$@$₹₹ തുടങ്ങിയ ഭീകര തെറികൾ തുടങ്ങി.. തിരിച്ചുപറയാനോ വീട്ടിൽ കയറി വലിച്ചു പുറത്തിട്ട് പഞ്ഞിക്കിടാനോ ഉള്ള ടീം ഇല്ലാഞ്ഞിട്ടോ അല്ല. എന്റെ പൈസയാണ് കെണിഞ്ഞിരിക്കുന്നത്, മാത്രമല്ല വല്ല കേസോ പുകിലോ വന്നാൽ പുറത്ത് പോക്കൊക്കെ ബുദ്ധിമുട്ടാകും എന്നൊക്കെ കരുതിയിട്ടായിരുന്നു.
പാർട്ടിയൊക്കെ കഴിഞ്ഞ് പറ്റൊക്കെ ഇറങ്ങി മാന്യൻ ഒന്ന് ഫ്രീ ആയപ്പോൾ എന്നെ തിരിച്ചുവിളിച്ചു. “സോറി ഞാനപ്പോൾ ചെറിയൊരു ടെൻഷനിൽ ആയിരുന്നു അങ്ങനെ തെറി പറഞ്ഞുപോയതാണ് നാളെ വൈകുന്നേരം വന്ന് പൈസ വാങ്ങിക്കോളൂ..” എന്നൊക്കെ പറഞ്ഞു.
എനിക്ക് സമാധാനമായി. അത്രയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു ആ പണിപരമായിട്ട്. അങ്ങനെ പിറ്റേദിവസം വൈകുന്നേരം ഞാൻ അവിടെ പണിയെടുത്ത എന്റെയൊരു ഫ്രണ്ടിനെയും കൂട്ടി ആ വീട്ടിൽ പോവുകയാണ്. പണി വേഷത്തിലായിരുന്നു, നന്നേ വിയർത്തിട്ടുണ്ട് മുഷിഞ്ഞ വസ്ത്രമായിരുന്നു..
പോകുമ്പോൾ ആ വീട്ടിൽ കുറച്ചു വിരുന്നുകാരും മറ്റും ഉണ്ടായിരുന്നു, സന്ധ്യ ആയിരുന്നു കുറേ ലൈറ്റൊക്കെ ഇട്ട് വേറൊരു ആമ്പിയൻസ്. മാന്യന്റെ അനിയൻ വന്ന് ഞങ്ങളോട് കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ പുറത്തു തന്നെ നിന്നു, ഇറ്റാലിയൻ മാർബിളൊക്കെ ഇട്ട് തിളങ്ങുന്ന ആ ഇറയത്തുകയറി ഇരിക്കാനുള്ള വേഷത്തിലൊന്നുമായിരുന്നില്ല ഞാൻ. കൂടെ വന്ന സുഹൃത്ത് റോഡരികിൽ വണ്ടിയിൽ ഇരിക്കുകയാണ്.
ഏട്ടനില്ല കെട്ടോ, ഒരു ഫ്രണ്ടിനെ കൂട്ടാൻ പോയതാണ് ഇപ്പോൾ വരും, ഇരിക്കൂ അനിയൻ പറഞ്ഞു.
“നോ പ്രോബ്ലം ബ്രോ ഇവിടെ ഇരുന്നോളാം” ഞാൻ മുറ്റത്തെ അരമതിലിൽ ഇരുന്നു. പറഞ്ഞതുപോലെ പത്തുപതിനഞ്ച് മിനിറ്റിനുള്ളിൽ മാന്യൻ വണ്ടിയുമായി മുറ്റത്തു വന്നു. കൂടെ എനിക്കറിയുന്നവരും അറിയാത്തവരുമൊക്കെയായി കുറച്ച് ഫ്രണ്ട്സൊക്കെ ഉണ്ട്. ഡ്രങ്കൺ ആണെന്ന് തോന്നുന്നു. സ്വാഭാവികം, എന്നെ കണ്ട ഉടനെ മാന്യന്റെ കെട്ടും മട്ടും ആകെ മാറി. ഇന്നലെ ഫോണിൽ കേട്ട മാന്യതയ്ക്ക് യാതൊരു വ്യവസ്ഥയുമില്ലായിരുന്നു..
“ഇറങ്ങെടാ നായിന്റെ മോനെ എന്റെ മുറ്റത്തുനിന്ന്, ആരോട് ചോദിച്ചിട്ടാ നീ ഇവിടെ കയറിയത്..@@@$₹” എന്നൊക്കെ.. എന്നെ പിടിച്ച് രണ്ട് തള്ളും..
ജീവിതത്തിൽ ആദ്യത്തെ അനുഭവമായിരുന്നു, ഇത്രയും തെറിയും അക്രമവുമൊക്കെ.. (ഈ ജോലി തുടങ്ങിയിട്ട് പത്തുപതിനഞ്ച് വർഷമായി. പത്തോ അഞ്ഞൂറോ കുറച്ചുതരുന്നതല്ലാതെ നാട്ടുകാർ ആരും പണിയെടുത്ത കാശിന് ഇതുവരെ കളിപ്പിച്ചിട്ടില്ല) പുറത്തിരുന്ന എന്റെ ചങ്ങാതി ഒച്ചകേട്ട് ഓടിവന്ന്, എന്നെ വലിച്ച് പുറത്തേക്ക് കൊണ്ടുവന്നു. ആൾക്കാര് കൂടിയപ്പോൾ. മാന്യന്റെ ഒരു ബന്ധു വന്ന് ഇടപെട്ടു, കാശ് ഒരാഴ്ചക്കുള്ളിൽ അയാൾ തരാമെന്നേറ്റു; നമ്പറൊക്കെ തന്നു. ഞങ്ങൾ പിരിഞ്ഞു.
ഒരാഴ്ച കഴിഞ്ഞ് ഞാൻ ആ ബന്ധു മാന്യനെ വിളിച്ചു. അയാൾ അങ്ങനെയൊരു കാര്യം അറിഞ്ഞ മട്ടെ ഉണ്ടായിരുന്നില്ല.
അതൊക്കെ കഴിഞ്ഞ് വേറെ ഓപ്ഷനില്ലാതെ ഞാൻ ഗൾഫിലേക്ക് തിരിച്ചുകയറുകയും ചെയ്തു. ആ പൈസ ഇതുവരെയായിട്ട് തിരിച്ചുകിട്ടിയില്ല. ഇപ്രാവശ്യം ഞാൻ വെക്കേഷന് വന്നപ്പോൾ മാന്യനെ കണ്ട് അടുത്തേക്ക് പോയി. ഇങ്ങനെ ഒരാളെ ജീവിതത്തിൽ അയാൾ കണ്ടിട്ടേ ഇല്ലായിരുന്നു. പിന്നീടാണ് അറിഞ്ഞത് മാന്യൻ ഇത് എന്നോട് മാത്രമല്ല പല പണിക്കാരോടും കാണിച്ചിട്ടുള്ള അടവാണ് എന്ന്.. പൈസകിട്ടാതെ കേസുകൊടുത്തവർ വരെ ഉണ്ടത്രേ..
യുദ്ധവും പകവീട്ടലുമൊക്കെ ജീവിതത്തിൽ പണ്ടും ഉണ്ടായിരുന്നില്ല, ഇനിയങ്ങോട്ട് അതിനൊന്നും തീരെ താൽപര്യവുമില്ല. പോട്ടെ..
നിലവിൽ ഞാൻ ആ പൈസ ഉപേക്ഷിച്ചു. പക്ഷേ, അയാളും കുടുംബവും കുഞ്ഞുമക്കളുമൊക്കെ സ്ഥിരമായി കയറി ഇറങ്ങുന്നതും ബാൽക്കണിയിൽ കാറ്റ് കൊള്ളാനിരിക്കുന്നതുമൊക്കെ ഞാൻ വെറുതെ ഉണ്ടാക്കിക്കൊടുത്ത സ്റ്റെയർകേസിലൂടെയും സിറ്റൗട്ടിലുമൊക്കെയാണല്ലോ എന്നൊരു സമാധാനം..
പക്ഷേ, എന്റെ വീട്ടുമുറ്റത്ത് നിന്നും ഇറങ്ങെടാ നായിന്റെ മോനേ.. എന്ന ആ അലർച്ചയില്ലേ.. അതിങ്ങനെ കാതിൽ കിടന്ന് ഇടയ്ക്കിടെ മുഴങ്ങും.
പിന്നെയെങ്ങനെയാണ് ഇത് അടുവാപ്പുറം കാരൻ സനീഷ് എന്ന എക്സ് മിലിട്ടറിക്കാരൻ മാന്യനാണ് എന്ന് പറയാതിരിക്കാൻ പറ്റുക.
പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Facebook post against Youth Congress leader Aduvapuram Saneesh with serious financial allegations.


