20
May 2023
Sun
20 May 2023 Sun

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ത​പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 17കാരിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി അ​സ്മി​യ മോ​ളുടെ മാതാപിതാക്കളാണ് മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ​നി​യാ​ഴ്ച​യാ​ണ് അ​സ്മി​യ​യെ ബാലരാമപുരത്തെ മതപഠനശാലയിലെ ശുചിമുറിയിൽ തൂങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അന്നേദിവസം അസ്മിയ മാതാവിനെ വിളിച്ച് ഉടൻ ഇവിടേക്ക് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാതാവ് എത്തിയപ്പോഴാവാട്ടെ സ്ഥാപന നടത്തിപ്പുകാർ കുട്ടിയെ ഉടൻ കാണാൻ സമ്മതിച്ചില്ല. പിന്നീടാണ് അസ്മിയ ശുചിമുറിയിൽ തൂങ്ങിമരിച്ച വിവരം അറിയിക്കുന്നത്.

സ്ഥാപന അധികൃതരിൽ നിന്ന് അസ്മിയ മാനസിക പീ​ഡ​നം നേ​രി​ട്ടിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ച് കു​ട്ടി പരാതിപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടിയെ വെക്കേഷന്‍ ക്ലാസിനായാണ് മാതാപിതാക്കള്‍ എത്തിച്ചതെന്നും കുട്ടിക്ക് ഇവിടെ നിന്നു പഠിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നുവെന്നുമാണ് മതപഠനകേന്ദ്രം അധികൃതര്‍ നല്‍കുന്ന വിശദീകരണം. വീട്ടിലേക്ക് വിളിക്കുന്നതിന് അനുവദിച്ചിരുന്ന സമയത്തല്ലാതെയും കുട്ടി ഫോണ്‍ ചെയ്യുന്നതിന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നിരസിച്ച ദേഷ്യത്തിന് തൂങ്ങിയെന്നുമാണ് സ്ഥാപന അധികൃതര്‍ പറയുന്നത്.

ഉടന്‍ തന്നെ കുട്ടിയെ ബാലരാമപുരത്തെ ആശുപത്രിയിലും ഇവിടെ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴി മരണം സംഭവിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ കുട്ടിയുടെ ബന്ധുക്കള്‍ സ്ഥാപനത്തിലെത്തി ബഹളമുണ്ടാക്കി. സ്ഥാപനം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക