15
Oct 2024
Mon
15 Oct 2024 Mon
israel cabinet meeting

തെല്‍അവീവ്: ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണ ഭീതിയില്‍ ഇസ്രായേല്‍ മന്ത്രിസഭയും. സാധാരണ ഗതിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കാറുള്ള മന്ത്രിസഭാ യോഗം ജറുസലേം സര്‍ക്കാര്‍ കെട്ടിടത്തിലെ ഭൂമിക്കടിയിലുള്ള പ്രത്യേക അറയിലേക്കു മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് ഏത് നിമിഷവും ഹിസ്ബുല്ല മിസൈല്‍ ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബേത്ത് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഈ നീക്കം.

ALSO READ: 8 കോടി രൂപ ആവശ്യപ്പെട്ടിട്ടും തന്നില്ല; ഡോക്ടറായ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി പിടിയില്‍

കഴിഞ്ഞയാഴ്ച്ച ഹിസ്ബുല്ല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. കൂടുതല്‍ നേതാക്കള്‍ക്കെതിരേ സമാനമായ ആക്രമണ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

ഇനിയുള്ള മന്ത്രിസഭാ യോഗങ്ങളും വ്യത്യസ്ഥ സ്ഥലങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലായിരിക്കും നടക്കുക. മന്ത്രിമാരെ അന്ന് രാവിലെ മാത്രമാണ് യോഗ സ്ഥലം അറിയിക്കുക. സ്ഥല പരിമിതിയും സുരക്ഷാ പ്രശ്‌നങ്ങളും ഉള്ളതിനാല്‍ മന്ത്രിമാരുടെ ഉപദേശകരെ യോഗ സ്ഥലത്ത് അനുവദിക്കില്ല.

ഈ മാസം ആദ്യം കൈസറായിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെ മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇതില്‍ രണ്ടെണ്ണം പ്രതിരോധിച്ചതായാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. മൂന്നാമത്തേത് വീടിന് മുകളില്‍ പൊട്ടിത്തെറിച്ചു.

ആഡംബര വില്ലകള്‍ സ്ഥിതി ചെയ്യുന്ന കടല്‍ തീര പ്രദേശത്താണ് ഈ വസതി. സംഭവ സമയത്ത് നെതന്യാഹൂ വീട്ടിലുണ്ടായിരുന്നില്ല.