ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയിലെ കക്കാട്, ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ധ്യാപകന്‍ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. ആത്ഹമത്യയാണെന്നാണ് പ്രാഥമിക നിഗമനം
|
അധ്യാപക ദമ്പതികളായ രശ്മിയും രഞ്ജിത്തും ഏഴും ഒമ്പതും വയസ്സ് പായമുള്ള മക്കളുമാണ് മരിച്ചത്. രഞ്ജിത്ത് കണ്ടനാട് സ്‌കൂളിലും രശ്മി കൂത്തോട്ടം സ്‌കൂളിലുമാണ് ജോലി ചെയ്യുന്നത്.
ഇവര്‍ക്ക് പ്രത്യക്ഷത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി ആര്‍ക്കും അറിവില്ല. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പരാമര്‍ശിക്കുന്ന ആത്മഹത്യാക്കുറിപ്പ് മീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ദമ്പതികളെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാവിലെയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറംലോകം അറിഞ്ഞത്.
ഹതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതിന് പിന്നാലെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്.
കുഞ്ഞുങ്ങളുടെയടക്കം, മൃതദേഹങ്ങള്‍ വൈദ്യ പഠനത്തിനായി വിട്ട് നല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.


