28
Jun 2024
Wed
28 Jun 2024 Wed
finger found in icecream

മുംബൈ: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമില്‍ കണ്ടെത്തിയ വിരല്‍ ഫാക്ടറി ജീവനക്കാരന്റേതെന്ന് സൂചന. ( finger-found-in-the-ice-cream-is-suspected-to-belong-to-the-factory-employee ) ഡെലിവറി ആപ്പായ സെപ്റ്റോയില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്നാണ് ദിവസങ്ങള്‍ക്കു മുമ്പ് മനുഷ്യ വിരല്‍ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പൊലീസ് ഡി.എന്‍.എ ടെസ്റ്റിനയച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യമ്മോ എന്ന ഐസ്‌ക്രീം നിര്‍മാണ ഫാക്ടറി ജീവനക്കാരന്റെ വിരലിന് പരിക്കേറ്റിരുന്നു. വിരല്‍ കണ്ടെത്തിയ ഐസ്‌ക്രീം പാക്ക് ചെയ്യുന്ന അതേ ദിവസമായിരുന്നു സംഭവം. ഇതോടെയാണ് കണ്ടെത്തിയ വിരല്‍ ജീവനക്കാരന്റേതാണെന്ന സംശയം ജനിച്ചത്. പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ വിഷയത്തില്‍ സ്ഥിരീകരണമുണ്ടാവുക.

മുംബൈക്കടുത്തുള്ള മലാഡിലെ ഓര്‍ലെം നിവാസിയായ ഡോക്ടര്‍ ബ്രെന്‍ഡന്‍ സെറാവോ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിലാണ് വിരല്‍ ലഭിച്ചത്. ഐസ്‌ക്രീം കഴിച്ചു കൊണ്ടിരിക്കെ കട്ടിയുള്ള എന്തോ നാവില്‍ തട്ടിയതോടെയാണ് ബ്രെന്‍ഡന്‍ സെറാവോ ശ്രദ്ധിച്ചത്. ആദ്യം നട്ട്‌സ് ആയിരിക്കുമെന്നാണ് കരുതിയെങ്കിലും വിശദമായി പരിശോധിച്ചപ്പോഴാണ് മനുഷ്യ വിരലിന്റെ രണ്ടിഞ്ചോളം നീളമുള്ള കഷ്ണമാണെന്ന് മനസ്സിലായത്. ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ പൊങ്ങിനില്‍ക്കുന്ന ഫോട്ടോയുമായി വാര്‍ത്ത പുറത്തെത്തിയതോടെ ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് ഫൂഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു.