21
Jun 2023
Fri
21 Jun 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി പ്രോ ലീഗിലേക്കുള്ള യൂറോപ്പ്യന്‍ താരങ്ങളുടെ വരവ് തുടരുന്നു. ഏറ്റവും പുതിയതായി ലിവര്‍പൂള്‍ വിട്ട റോബര്‍ട്ടോ ഫര്‍മീനോ ആണ് ഇപ്പോള്‍ സൗദിയിലേക്കുള്ള കരാര്‍ പൂര്‍ത്തിയാക്കുന്നത്. സൗദി പ്രൊ ലീഗ് ക്ലബായ അല്‍ അഹ്ലി താരത്തെ സ്വന്തമാക്കി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2026വരെയുള്ള കരാര്‍ ഫര്‍മിനോ ഒപ്പുവെക്കും. ഫര്‍മിനോക്ക് ആയി യൂറോപ്പില്‍ പല പ്രധാന ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അല്‍ അഹ്ലിയുടെ ഓഫര്‍ ഏറെ വലുതായത് കൊണ്ട് താരം അത് സ്വീകരിക്കുകയായിരുന്നു. താരം ഫ്രീ ഏജന്റായി കഴിഞ്ഞ മാസം മാറിയിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി ലിവര്‍പൂള്‍ ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമാണ് ബ്രസീലിയന്‍ സ്ട്രൈക്കര്‍. പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് വേള്‍ഡ് കപ്പ് തുടങ്ങി ലിവര്‍പൂളിനൊപ്പം ഏഴ് ട്രോഫികള്‍ ഫിര്‍മിനോ നേടിയിട്ടുണ്ട്.

ക്രൊയേഷ്യന്‍ താരമായ ബ്രൊസോവിച്ചിനെ അല്‍ നാസര്‍ സ്വന്തമാക്കി. നേരത്തെ അല്‍ നസര്‍ സമര്‍പ്പിച്ച ആദ്യ ഓഫര്‍ ഇന്റര്‍ മിലാന്‍ താരം തള്ളിയിരുന്നു. ഇപ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് 100 മില്യണോളം യൂറോയുടെ വേതന പാക്കേജ് ആണ് ബ്രൊസോവിചിന് ലഭിച്ചത്. 26 മില്യണ്‍ ഇന്റര്‍ മിലാന് ട്രാന്‍സ്ഫര്‍ തുകയായും ലഭിക്കും.

2026വരെയുള്ള കരാര്‍ ആണ് ബ്രൊസോവിച് ഒപ്പുവെക്കുക. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ഹകിം സിയെചിനെയും അല്‍ നസര്‍ സ്വന്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോക്ക് ചുറ്റും ശക്തമായ ടീമിനെ തന്നെ അണിനിരത്താന്‍ ആണ് അല്‍ നസര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.