ബെര്‍ലിന്‍: സമൂഹമാധ്യമമായ എക്‌സിന്റെ വംശീയ വിദ്വേഷം നിറഞ്ഞ നിലപാടുകള്‍ക്കെതിരേ പ്രതിഷേധം വ്യാപകമാവുന്നു.(Following the Guardian, German football club also leaves X; Accused of being a hate-generating machine) പ്രമുഖര്‍ പലരും എക്‌സില്‍ നിന്ന് കൂട്ടത്തോടെ ഒഴിഞ്ഞു പോവുകയാണ്. ഗാര്‍ഡിയന് പിന്നാലെ എക്‌സ് അക്കൗണ്ട് നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് സെന്റ് പോളി.
|
എക്‌സ് വെറുപ്പ് ഉത്പാദിപ്പിക്കുന്ന യന്ത്രമാണെന്നും ജര്‍മന്‍ തെരഞ്ഞെടുപ്പിനെ ഇത് സ്വാധീനിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ക്ലബ് എക്‌സ് അക്കൗണ്ട് ഒഴിവാക്കുന്നത്. ആരാധകരോട് സമൂഹമാധ്യമമായ ബ്ലൂ സ്‌കൈ ഉപയോഗിക്കാനും ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്.
എക്‌സ് ജര്‍മന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്ന് സെന്റ് പോളി ആശങ്കപ്പെടുന്നു. ഒലാഫ് ഷോള്‍സിന്റെ പാര്‍ട്ടി ഭരണസഖ്യം കഴിഞ്ഞയാഴ്ച തകര്‍ന്നതിനെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ജര്‍മ്മനിയില്‍ തെരഞ്ഞെടുപ്പ് നടക്കും. 2021 ലെ ഏറ്റവും പുതിയ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ 10% വോട്ട് നേടിയ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എ.എഫ്.ഡി നേട്ടമുണ്ടാക്കാമെന്നും എക്‌സ് പോലുള്ള സൈറ്റുകള്‍ അതിനെ സ്വാധീനിച്ചേക്കാമെന്നും ക്ലബ് ആശങ്ക പ്രകടിപ്പിച്ചു.
ALSO READ: പാണക്കാട് തങ്ങള്‍ മരിച്ചുകിട്ടാന്‍ ഹക്കീം ഫൈസി പ്രാര്‍ഥിച്ചുവെന്ന് സമസ്ത നേതാവ്
തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് പുതിയ സര്‍ക്കാര്‍ വകുപ്പിന്റെ തലപ്പത്തേക്ക് മസ്‌കിനെ തിരഞ്ഞെടുത്തു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മസ്‌ക് വലിയ പിന്തുണ നല്‍കിയിരുന്നു. ഈ ആവശ്യത്തിനായി എക്‌സ് ഉപയോഗിച്ചു. ജര്‍മന്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എക്സിലൂടെ വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടാനുള്ള സാധ്യതകള്‍ കൂടുതലാണ്,’ ക്ലബ്ബ് പറഞ്ഞു.
2,50,000-ത്തിലധികം ഫോളോവേഴ്സ് ഉള്ള ക്ലബ്ബിന്റെ എക്‌സ് അക്കൗണ്ടിലെ അവരുടെ മുന്‍ പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ തുടരുമെന്ന് സെന്റ് പോളി പറഞ്ഞു.
ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ കഴിഞ്ഞ ദിവസം എക്സില്‍നിന്ന് പിന്‍വാങ്ങിയിരുന്നുച ഇതിന് പിന്നാലെയാണ് സെന്റ് പോളിയുടെയും പിന്മാറ്റം. വിഷം വമിക്കുന്നതും അലോസരപ്പെടുത്തുന്നതുമായ ഉള്ളടക്കമാണ് എക്സിലൂടെ പുറത്ത് വിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഗാര്‍ഡിയന്‍ വളരെക്കാലത്തെ എക്‌സുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയതിന് ശേഷം എക്‌സില്‍ വംശീയതയും വിദ്വേഷ പ്രചരണവും വ്യാപകമായെന്ന് ആരോപിച്ചാണ് നടപടി. ഇനി വാര്‍ത്തകളും ചിത്രങ്ങളും എക്‌സില്‍ പത്രം പങ്കുവെക്കില്ല.
എക്‌സില്‍ തുടരുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുകയെന്ന് ഗാര്‍ഡിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്‌സെന്നും മസ്‌ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ പ്ലാറ്റ്‌ഫോമിനെ ഉപയോഗപ്പെടുത്തുകയാണെന്നും ഗാര്‍ഡിയന്‍ ആരോപിച്ചു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സില്‍ ഉയര്‍ന്ന കാമ്പയിനുകള്‍ ഈ തീരുമാനത്തില്‍ നിര്‍ണായകമായി. ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി പിന്തുണച്ച മസ്‌ക്, എക്‌സിനെ രാഷ്ട്രീയ ആയുധമാക്കിയെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്ന മസ്‌കിനെ പുതിയ സര്‍ക്കാരില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സ്യയെ നയിക്കാന്‍ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ദ ഗാര്‍ഡിയന് എക്സില്‍ 10.7 ദശലക്ഷത്തോളം ഫോളോവേഴ്സുണ്ട്. 2022-ല്‍ ഇലോന്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയ ശേഷം പ്ലാറ്റ്ഫോം വിടുന്ന ആദ്യ വലിയ മാധ്യമ സ്ഥാപനമാണ് ഗാര്‍ഡിയന്‍.
2022ല്‍ ട്വിറ്ററിനെ മസ്‌ക് എറ്റെടുത്ത ശേഷമാണ് എക്‌സ് എന്ന് പേരുമാറ്റിയത്. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യതയില്‍ വന്‍ ഇടിവു സംഭവിച്ചതായി വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കടുത്ത വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന മസ്‌ക് അത്തരം പ്രചാരണങ്ങള്‍ക്ക് എക്‌സിനെ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്.


