ലക്ഷക്കണക്കിനു രൂപ വെട്ടിച്ചതിനു ആശുപത്രിയിലെ ജോലിയില്‍ നിന്നു പുറത്താക്കപ്പെട്ട ജീവനക്കാരിയുടെ ഭര്‍ത്താവ് ആശുപത്രിയിലെത്തി ഡോക്ടറെ തലങ്ങും വിലങ്ങും അരിവാളിന് വെട്ടി. 18ഓളം വെട്ടേറ്റ ഡോക്ടര്‍ അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍. മഹാരാഷ്ട്രയിലെ നാഷിക്കിലെ പഞ്ചവതിയിലാണ് സംഭവം.(former employees husband strikes doctor 18 times with sickle)
|
48കാരനായ ഡോ. കൈലാസ് രതിയാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ആശുപത്രിക്കുള്ളിലിരുന്നു മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് അക്രമി ഡോക്ടറെ ആക്രമിക്കുന്നത്. കഴുത്തിനും മുഖത്തുമൊക്കെ വെട്ടേറ്റ ഡോക്ടര്‍ നിലത്തുവീണതിനു ശേഷവും ആക്രമണം തുടര്‍ന്നു.
സംഭവത്തില്‍ ഡോക്ടര്‍ ഡയറക്ടറായ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറു ലക്ഷം രൂപ വെട്ടിച്ചതിനു ജോലിയില്‍ നിന്നു പുറത്താക്കപ്പെട്ട ജീവനക്കാരിയെ ഡോക്ടര്‍ വീണ്ടും നിയമിച്ചിരുന്നു. ഇതിനു ശേഷം ഇവര്‍ 12 ലക്ഷം രൂപയാണ് ആശുപത്രിയില്‍ നിന്ന് വെട്ടിച്ചത്. വെട്ടിപ്പ് കണ്ടെത്തിയ ഡോക്ടര്‍ പണം തിരികെചോദിച്ചെങ്കിലും ഇവര്‍ നല്‍കിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഡോക്ടര്‍ക്കെതിരായ ആക്രമണത്തിനു പിന്നാലെ മുന്‍ ജീവനക്കാരിക്കും ഇവരുടെ ഭര്‍ത്താവിനുമെതിരേ ഡോക്ടറുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.





