30
Jun 2023
Tue
30 Jun 2023 Tue

23കാരിയെ കൊലപ്പെടുത്തിയ മുന്‍ പങ്കാളി വീടു പൂട്ടിയ ശേഷം മുങ്ങി. ബംഗളൂരുവിലാണ് സംഭവം. എന്‍ജിനീയറായ അകാന്‍ക്ഷ ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെട്ട പ്രതി അര്‍പിതിനെതിരേ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഹൈദരാബാദ് സ്വദേശിനിയാണ് അകാന്‍ക്ഷ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിക്കൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന യുവതി ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അകാന്‍ക്ഷയും ഡല്ഹി സ്വദേശി അര്‍പിതും നാലുവര്‍ഷം മുമ്പാണ് പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും ബന്ധം വഷളായതോടെ വേര്‍പിരിയുകയായിരുന്നു. എന്നാല്‍ ഇതിനുശേഷം അര്‍പിത് പലപ്പോഴും ബംഗളൂരുവിലെത്തി യുവതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തിങ്കളാഴ്ച അര്‍പിത് അപാര്‍ട്ട്‌മെന്റിലെത്തുകയും യുവതിയുമായി വഴക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്നിയാള്‍ തുണി ഉപയോഗിച്ച് യുവതിയെ കഴുത്തുഞെരിച്ചുകൊന്നു. ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ യുവതിയെ കെട്ടിത്തൂക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഇയാള്‍ അപാര്‍ട്ട്‌മെന്റ് പൂട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടിക്കുന്നതിനായി നാല് ടീമുകള്‍ രൂപീകരിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.