02
Nov 2023
Wed
02 Nov 2023 Wed

ഐടി കമ്പനിയിലെ ജോലി മതിയാക്കി മോഷണത്തിനിറങ്ങി പിടിക്കപ്പെട്ട യുവാവിന്റെ കേന്ദ്രത്തിൽ നിന്ന് ബം​ഗളൂരു പൊലീസ് കണ്ടെടുത്തത് 75 ലക്ഷം രൂപ വിലമതിക്കുന്ന ലാപ് ടോപ്പുകൾ. 133 ലാപ്ടോപ്പുകളാണ് പൊലീസ് കണ്ടെടുത്തത്. 19 മൊബൈൽ ഫോണുകളും നാല് ടാബ് ലറ്റുകളും പൊലീസ് കണ്ടെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കംപ്യൂട്ടർ സയൻസ് ബിരുദധാരിയും ഐടി കമ്പനിയിലെ മുൻ ജീവനക്കാരനുമായ ശ്രീനാഥ്(39)കഴിഞ്ഞദിവസമാണ് പിടിയിലായത്. പേയിങ് ​ഗസ്റ്റുകളായി താമസിച്ചിരുന്നവരെയും ബാച്ച്ലർമാരുടെ താമസകേന്ദ്രങ്ങളുമായാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ബം​ഗളുരുവിലെ സദാശിവന​ഗർ മേഖലയിലായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്.

ശ്രീനാഥ് മോഷ്ടിച്ചിരുന്ന മോഷണവസ്തുക്കൾ വാങ്ങിയിരുന്ന ശെൽവകുമാർ, മ‍ഞ്ജുനാഥ് എന്നിങ്ങനെ രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. എട്ടുവർഷത്തിനിടെയാണ് ഇയാൾ കോളജുകളും കമ്പനികളും കേന്ദ്രീകരിച്ചുള്ള താമസകേന്ദ്രങ്ങളിൽ നിന്ന് ലാപ്ടോപ്പുകളും ടാബ് ലെറ്റുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ചത്. 2019ൽ മോഷണക്കേസിൽ ശ്രീനാഥ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

മോഷണക്കേസുകൾ വർധിച്ചതോടെ ബം​ഗളുരു സെൻട്രൽ പൊലീസ് കള്ളനെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. പകൽസമയങ്ങളിലായിരുന്നു മോഷണങ്ങൾ നടന്നിരുന്നത്. താമസക്കാർ കോളജിലോ ജോലിക്കോ പോയശേഷം താമസകേന്ദ്രങ്ങളിലെത്തി മോഷണം നടത്തുകയായിരുന്നു ശ്രീനാഥിന്റെ രീതി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക