പാരീസ്: ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പൊരുതുന്ന ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പി.എസ്.ജി ആരാധകര്‍. (‘Free Palestine…’ PSG fans raise huge banner in gallery during Champions League match) ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് ആരാധകര്‍ ഗാലറിയില്‍ പിന്തുണ അറിയിച്ചത്.
|
‘ഫ്രീ ഫലസ്തീന്’ എന്ന് എഴുതിയ പടുകൂറ്റന്‍ ബാനര്‍ ഉയര്‍ത്തിയായിരുന്നു ആരാധകരുടെ ഐക്യദാര്‍ഢ്യം. ബുധനാഴ്ച നടന്ന അത്ലറ്റികോ മാഡ്രിഡുമായി നടന്ന മത്സരത്തിനിടെയാണ് സംഭവം.
മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഫ്രീ ഫലസ്തീന് ബാനര്‍ ഗാലറിയില്‍ ഉയര്‍ന്നത്. ഫലസ്തീന്, ലബ്നാന്‍ എന്നീ രാജ്യങ്ങളുടെ പതാകയുടെ ചിത്രങ്ങളും അല്‍ അഖ്സ പള്ളിയുടെ ചിത്രവും ബാനറില്‍ ഉള്‍പ്പെടുത്തിയിരുന്നു.
‘പിച്ചില്‍ യുദ്ധം, ലോകത്ത് സമാധാനം’ എന്നും ബാനറില്‍ എഴുതിയിരുന്നു. കഫിയയുടെ മാതൃകയില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ ഫലസ്തീനിലെ സ്ഥലങ്ങളുടെ ഭൂപടവും ബാനറിലുണ്ട്. ഫലസ്തീന്റെ മുഴുവനായ ഭൂപടവും ബാനറില്‍ നല്‍കിയിട്ടുണ്ട്.
പ്രതിഷേധത്തിന് പിന്നാലെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്ലോ പി.എസ്.ജി ആരാധകര്‍ക്കെതിരെ രംഗത്തെത്തി. ആരാധകരുടെ പ്രവൃത്തി സ്വീകാര്യമല്ലെന്ന് റീട്ടെയ്ലോ പറഞ്ഞു.
എന്നാല്‍ പ്രതിഷേധത്തില്‍ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് യുവേഫ വക്താവ് പ്രതികരിച്ചു. ഫലസ്തീന് അനുകൂല ബാനര്‍ ഉയര്‍ത്തിയത് പ്രകോപനപരമായ നീക്കമാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് യുവേഫ വക്താവ് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷവും ഫുട്ബോള്‍ ആരാധകര്‍ സമാനമായി മൈതാനത്ത് പ്രതിഷേധം നടത്തിയിരുന്നു. ഫലസ്തീന് പതാകകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഫലസ്തീന് പതാകകള്‍ വീശിയുള്ള പ്രതിഷേധത്തില്‍ സെല്‍റ്റിക് എഫ്.സിക്ക് 17,500 യൂറോ പിഴ ചുമത്തിയിരുന്നു.


