17
Jul 2023
Sun
17 Jul 2023 Sun

മണിപ്പൂര്‍: വീണ്ടും നടുക്കുന്ന വാര്‍ത്തകള്‍; സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെയും ചുട്ടുകൊന്നു, വീട് അഗ്നിക്കിരയാക്കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: കലാപം ശമനമില്ലാതെ തുടരുന്ന മണിപ്പൂരില്‍നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്തകള്‍ ഓരോന്നായി പുറത്ത്. സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ കലാപകാരികള്‍ ചുട്ടുകൊല്ലുകയും അദ്ദേഹത്തിന്റെ വീട് അഗ്നിക്കിരയാക്കുകയും ചെയ്തതാണ് പുറത്തുവന്ന പുതിയ സംഭവം. സ്വാതന്ത്ര്യസമര സേനാനിയായ എസ്. ചുരാചന്ദ് സിങ്ങിന്റെ ഭാര്യ ഇബെടോംബി (80)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാച്ചിങ് ജില്ലയിലെ സെറോ ഗ്രാമത്തില്‍ മെയ് 28നാണ് അക്രമികള്‍ ഇബെടോംബിയെ ഉള്ളിലിട്ട് പൂട്ടിയശേഷം വീടിന് തീയിട്ടത്. മെയ്ത്തീ- കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളുണ്ടായ ഗ്രാമങ്ങളിലൊന്നാണ് സെറോ. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമില്‍നിന്ന് ആദരം ഏറ്റവാങ്ങിയ വ്യക്തിയാണ് ചുരാചന്ദ് സിങ്.

ഗ്രാമത്തിനുനേരെ ആക്രമണവും വെടിവയ്പും ഉണ്ടായതോടെ കുടുംബാംഗങ്ങളോട് രക്ഷപ്പെടാന്‍ ഇബെടോംബി നിര്‍ദേശിച്ചു. ആക്രമണം അവസാനിച്ചശേഷം തന്നെ കൊണ്ടുപോകാന്‍ മടങ്ങിവന്നാല്‍ മതിയെന്നും ഇബെടോംബി പറഞ്ഞിരുന്നെന്ന് ചെറുമകന്‍ പ്രേംകാന്ത പറഞ്ഞു. പ്രായാധിക്യം കാരണം ഓടിരക്ഷപ്പെടാന്‍ കഴിയാത്ത നിലയിലായിരുന്നു അവര്‍. മടങ്ങിയെത്തിയപ്പോള്‍ വീടടക്കം പൂര്‍ണമായി കത്തിയ നിലയിലായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക