സഹാറ മരുഭൂമിയില്‍ അഞ്ച് വയസ്സുള്ള കുഞ്ഞിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവന്ന മാതാപിതാക്കള്‍ അറസ്റ്റില്‍
|
മാഡ്രിഡ്: സഹാറ മരുഭൂമിയില്‍ അഞ്ചുവയസ്സുള്ള കുഞ്ഞിനെ ബലിയര്‍പ്പിക്കാനായി കൊണ്ടുവരികയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത മാതാപിതാക്കള്‍ അറസ്റ്റില്‍. ‘അഞ്ച് വയസ്സുള്ള മകനെ സഹാറയില്‍ വെച്ച് കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്ന ഫ്രഞ്ച് വംശജരായ ദമ്പതികളെ അറസ്റ്റ് ചെയ്തു’ എന്ന് മാഡ്രിഡ് പൊലിസ് അറിയിച്ചു. കൃത്യസമയത്ത് ഇടപെട്ടിരുന്നില്ല എങ്കില്‍ ബലി കര്‍മ്മം നടന്നേനെയെന്നും പൊലിസ് പറഞ്ഞു. കുട്ടിക്ക് ബാധ കേറിയിട്ടുണ്ടെന്ന് ആരോപിച്ച് കുട്ടിയെ ഡിസംബര്‍ അവസാനം ബലിയര്‍പ്പിക്കാനായിരുന്നു ദമ്പതികളുടെ പദ്ധതി.
തെക്കന്‍ സ്പാനിഷ് തുറമുഖമായ അല്‍ജെസിറാസില്‍ വെച്ചാണ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ്‌ചെയ്തത്. മൊറോക്കന്‍ നഗരമായ ടാംഗിയേഴ്‌സിലേക്ക് പോകാനായി ഒരു ബോട്ടില്‍ കുട്ടിയുമായി കയറാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. സ്‌പെയിനിലെ കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു. പോലീസ് രക്ഷിച്ച കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ മെച്ചപ്പെട്ടുവരികയാണ്. കുട്ടിയെ ഫ്രാന്‍സിലെ ബന്ധുക്കളുടെ അടുത്തേക്ക് തിരിച്ചയക്കുന്നതിന് മുമ്പ് സ്‌പെയിനിലെ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.
Spanish police reported the arrest of a French couple in December for allegedly intending to “sacrifice” their five-year-old son in the Sahara desert, as they believed the child was possessed.


