28
Apr 2024
Sun
28 Apr 2024 Sun
child selling gang arrested

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുന്ന സംഘം സിബിഐ വലയില്‍. ഡല്‍ഹിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. ആറ് ഡല്‍ഹി സ്വദേശികളും ഒരു ഹരിയാനക്കാരനും പിടിയിലായി. ( Gang of selling babies by advertising on Facebook and WhatsApp arrested; Three newborns were rescued )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നര ദിവസവും 15 ദിവസവും പ്രായമുള്ള രണ്ട് ആണ്‍കുഞ്ഞുങ്ങളെയും ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയുമാണ് രക്ഷപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന റാക്കറ്റ് സജീവമായതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിബിഐ ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയത്.


സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ പ്രതികള്‍ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികളെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. അവരുമായി ഡീല്‍ ഉറപ്പിച്ച ശേഷം കുഞ്ഞുങ്ങളെ യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്നോ വാടക അമ്മമാരില്‍ നിന്നോ വാങ്ങുന്നു. ഒരു കുട്ടിക്ക് നാല് ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് വിലയിടുന്നത്.

ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിലും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ വില്‍ക്കുന്ന റാക്കറ്റ് ഒരു വന്‍ സംഘമാണെന്നും ഇനിയും നിരവധി പേര്‍ വലയിലാവാനുണ്ടെന്നും സിബിഐ അറിയിച്ചു.

റെയ്ഡില്‍ 5.5 ലക്ഷം രൂപയും നിരവധി രേഖകളും സിബിഐ കണ്ടെത്തി. അറസ്റ്റിലായവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്തു.