16
Sep 2024
Fri
16 Sep 2024 Fri
court sentenced teacher for 161 years jail in POCSO case

ദോഹയില്‍ നിന്നു ബംഗളുരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികയായ 14കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 51കാരന് ബംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി അമാവാസി മുരുകേശ(51)യെയാണ് പ്രത്യേക ജഡ്ജി സരസ്വതി കെഎന്‍ ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ വച്ച് അമ്മയോടൊപ്പം യാത്രചെയ്തിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മദ്യലഹരിയിലായിരുന്ന മുരുകേശന്‍ ഭക്ഷണം നല്‍കാനെന്ന പേരില്‍ സ്പര്‍ശിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (കെഐഎ) പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മുരുകേശന്റെ പെരുമാറ്റത്തെ പെണ്‍കുട്ടിയുടെ അമ്മ എതിര്‍ത്തിരുന്നു, ഇയാള്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.ഇയാള്‍ തന്നെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ കുട്ടിയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി.

വിമാനം ബംഗളുരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ ഇയാളെ പോലീസിന് കൈമാറിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ചന്ദ്രകല പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ രണ്ട് മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക