15
Apr 2024
Mon
15 Apr 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാലവിവാഹത്തിന് എതിരെ ഇന്ത്യയിൽ ശക്തമായ നിയമങ്ങൾ എണ്ടെങ്കിലും, ഇപ്പോഴും ഉൾഗ്രാമങ്ങളിൽ പെൺകുട്ടികളെ വളരെ ചെറുപ്പത്തിൽ വിവാഹം കഴിപ്പിക്കുന്നുണ്ട്. കുട്ടികളും രക്ഷിതാക്കളും അതിൻ്റെ ഭവിഷ്യത്ത് അറിയാത്തത് കൊണ്ട് ആണ് ഇപ്പോഴും ഇത് റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തോടെ പെൺകുട്ടികളുടെ പഠനം മുടങ്ങുകയും വളരെ ചെറുപ്പത്തിൽ തന്നെ പ്രസവിച്ചു ആരോഗ്യം നശിക്കുകയും ചെയ്യുന്നു. എന്നാല് ഇതിനിടെ ബാല വിവാഹത്തിൽ നിന്ന് രക്ഷപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശിനിയായ 15 കാരി പെൺകുട്ടി ഇപ്പൊൾ ബാലവിവാഹത്തിന് എതിരായ പോരാട്ടത്തിൻ്റെ പ്രതീകം ആയി മാറിയിരിക്കുക ആണ്.

കുർണൂൽ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ് നിർമ്മല എന്നാണ് പെൺകുട്ടിയുടെ പേര്. ബലവിവാഹത്തിൽ നിന്ന് രക്ഷപ്പെട്ട നിർമല, ഇന്ന് സംസ്ഥാനത്തെ ഒന്നാം റാങ്ക് കാരി ആണ്. ആന്ധ്ര പ്രദേശിലെ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനക്കാരിയായി മാറിയ നിർമല, 440ല്‍ 421 മാര്‍ക്കാണ് നേടിയത്.

അവളുടെ വീട്ടുകാർ 10 -ാം ക്ലാസ് കഴിഞ്ഞയുടനെ തന്നെ അവളെ വിവാഹം കഴിപ്പിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു. അവളുടെ സഹോദരിമാരേയും വളരെ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ചിരുന്നു. പഠിപ്പിക്കാൻ കാശില്ല, അടുത്തൊന്നും കോളേജില്ല തുടങ്ങിയ കാരണങ്ങളാണ് അവളെ പഠിപ്പിക്കാതെ വിവാഹം കഴിപ്പിക്കുന്നതിനായി വീട്ടുകാർ പറഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷയിൽ 89.5% മാർക്കാണ് നിർമ്മല നേടിയത്. പഠിക്കാൻ അത്രയും മിടുക്കിയായ നിർമ്മലയ്ക്ക് തുടർന്നും പഠിക്കാൻ അത്രയും ആ​ഗ്രഹമായിരുന്നു. അവൾ നേരെ അഡോണി എംഎൽഎ വൈ സായിപ്രസാദ് റെഡ്ഡിയെ സമീപിച്ചു. തന്നെ വീട്ടുകാർ വിവാഹം കഴിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നും പക്ഷേ തനിക്ക് പഠിക്കണം എന്നും അവൾ അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ, എംഎൽഎ ജില്ലാ കളക്ടർ ജി. സൃജനയോട് നിർമ്മലയെ കുറിച്ചുള്ള കാര്യങ്ങൾ അറിയിച്ചു.

ജില്ലാ ഭരണകൂടം നിർമലയെ വിവാഹത്തിൽ നിന്നും രക്ഷപ്പെടുത്തുകയും അസ്പാരിയിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെയും ഇപ്പോൾ നന്നായി പഠിക്കുന്നുണ്ട് അവൾ. ഭാവിയിൽ തനിക്ക് ഒരു ഐപിഎസ് ഓഫീസറാവണമെന്നും ബാലവിവാഹം തുടച്ചുനീക്കണം എന്നുമാണ് അവളുടെ ആ​ഗ്രഹം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിര്‍മലയ്ക്ക് അഭിനന്ദനം അറിയിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Girl Who Escaped Child Marriage From Kurnool District Tops Intermediate Board Exams In Andhra Pradesh