15
Aug 2024
Wed
15 Aug 2024 Wed
slight relief today, gold prices in Kerala have decreased

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്. പത്തുദിവസം കൊണ്ട് 2500ലധികം രൂപയാണ് വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ 2ം900 രൂപയും കൂടി.

Alhind Air: ‘അല്‍ഹിന്ദ് എയര്‍’; അല്‍ഹിന്ദ് ഗ്രൂപ്പ് വ്യോമയാന മേഖലയിലേക്ക്; ആവേശത്തിൽ പ്രവാസികൾ

അതേസമയം, ഇന്ന് 400 രൂപയാണ് സ്വര്‍ണനിരക്കില്‍ല്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. നിലവില്‍ 53,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നൃത്തെ വില. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. ലൈറ്റ്‌വെയ്റ്റ് കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയര്‍ന്ന് 5,550 രൂപയിലെത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറിയ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 92 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലും വിലക്കുതിപ്പിനിടയാക്കിയത്. ഔണ്‍സിന് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ 2,509 ഡോളര്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയാക്കി വില 2,532 ഡോളര്‍ വരെ ഉയര്‍ന്നിട്ടുണ്ട്.

Gold and silver prices today on 21-08-2024