ദുബൈ: കേരളത്തിലെന്നത് പോലെ യുഎഇയിലും സ്വര്‍ണവില കുത്തനെ കൂടിവരികയാണ്. ദുബൈയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് (26 ഗ്രാം) 3,100 ദിര്‍ഹമും പിന്നിട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹച്യത്തില്‍ 3,400 ഡോളറിലെത്തുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.
|
മാര്‍ച്ച് മധ്യത്തില്‍ 3,000 ഡോളറിലെത്തിയ സ്വര്‍ണം ഹ്രസ്വകാലത്തേക്ക് 3,200 ഡോളറിലെത്തുമെന്ന് വിശകലന വിദഗ്ധര്‍ മുമ്പ് പ്രവചിച്ചിരുന്നു. ഇത് ശരിയായിരിക്കുകയാണ്.
3,100 എന്ന ബ്രേക്കിങ് പോയിന്റ് പിന്നിട്ട ശേഷം പല പ്രമുഖ നിക്ഷേപ ബാങ്കുകളും 2025 അവസാനത്തോടെ സ്വര്‍ണ്ണ വില പ്രവചനങ്ങള്‍ ഉയര്‍ത്തി. ഗോള്‍ഡ്മാന്‍ സാച്ച്‌സ് നിലവില്‍ സ്വര്‍ണ്ണം ഔണ്‍സിന് 3,300 ദിര്‍ഹം ലക്ഷ്യമിടുന്നു. അതേസമയം സിറ്റി (Citi) സ്വര്‍ണ്ണം ഹ്രസ്വകാലത്തേക്ക് 3,200/ഔണ്‍സില്‍ എത്തുമെന്ന് പ്രവചിക്കുന്നു.
ദുബായില്‍ ഇന്നലെ സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ആദ്യമായി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 ദിര്‍ഹം കവിഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ പ്രകാരം 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 379 ദിര്‍ഹം ആണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 350.75 ദിര്‍ഹമും 21 കാരറ്റിന് 336.5 ദിര്‍ഹമും 18 കാരറ്റിന് 288.25. ദിര്‍ഹമും ആണ്.
ആഗോളതലത്തില്‍ ഇന്നലെ രാവിലെ സ്വര്‍ണ്ണം ഔണ്‍സിന് 1.43 ശതമാനം ഉയര്‍ന്ന് 3,145.51 ഡോളറിലെത്തി. യുഎസ് താരിഫ് അനിശ്ചിതത്വങ്ങള്‍ ആണ് മഞ്ഞ ലോഹത്തെ എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചത്.
2025 ലെ ആദ്യ പാദത്തില്‍ സ്വര്‍ണ്ണവില ഏകദേശം 20 ശതമാനം ആണ് ഉയര്‍ന്നത്. ഏകദേശം 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ത്രൈമാസ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്.
ദുബൈ- കേരള സ്വര്‍ണ വില താരതമ്യം നോക്കാം
* കേരളം (ഒരു ഗ്രാം):
22 കാരറ്റിന് 8,511 രൂപ.
24 കാരറ്റിന് 9285 രൂപ.
18 കാരറ്റിന് 6964 രൂപ.
* ദുബൈ (ഒരു ഗ്രാം):
22 കാരറ്റിന് 346 ദിര്‍ഹം (8,065 രൂപ)
24 കാരറ്റിന് 374 ദിര്‍ഹം (8,718 രൂപ)
18 കാരറ്റിന് 283.5 ദിര്‍ഹം (6,596 രൂപ).
Gold prices in Dubai hit all-time high: Will gold reach $3,400? Comparison with prices in Kerala


