18
Apr 2025
Wed
18 Apr 2025 Wed
Kerala Gold Price: Gold price increased in Kerala today

കൊച്ചി: തുടര്‍ച്ചയായ നാലു ദിവസം കൊണ്ട് പവന് രണ്ടായിരത്തി അഞ്ഞൂറു രൂപയില്‍ കൂടുതല്‍ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് വിപണി തുടങ്ങിയത് മുതല്‍ അടിച്ചുകേറി. ഒരു ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് കേരളത്തില്‍ കൂടിയത്. ഇതോടെ ഗ്രാമിന് 8,290 രൂപയും പവന് 66,320 രൂപയുമായി. കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ 3) സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. എന്നാല്‍ പിന്നീട് ആഗോളപ്രതിഭാസങ്ങള്‍മൂലം കേരളത്തില്‍ വില കുത്തനെ വില ഇടിയുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലില്‍ ലോകവിപണി ആടിയുലഞ്ഞതായിരുന്നു വിപണിയെ ബാധിച്ചത്. വീണ്ടും ഇടിവ് തുടരുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവിപണി മെച്ചപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദിവസവും കൂടിക്കൊണ്ടിരുന്ന സ്വര്‍ണവില, ആഗോളപ്രതിഭാസങ്ങള്‍മൂലം ഈ മാസം മൂന്ന് മുതലാണ് ഇടിയാന്‍ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് കേരളാ വിപണിയില്‍ മാത്രം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണം ഇടക്ക് കുറഞ്ഞെങ്കിലും പിന്നീട് തിരിച്ചുകയറിയാണ് റെക്കോഡ് തിരുത്തിയത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നതിനിടെയാണ് വന്നതുപോലെ തിരിച്ചിറങ്ങുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും ആഗോളവിപണിയിലെ മാറ്റങ്ങളുമാണ് കേരളത്തിലെ സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്.

ഏപ്രിലിലെ സ്വര്‍ണ വില

Date Price of 1 Pavan Gold (Rs.)
1-Apr-25 68080
2-Apr-25 68080
3-Apr-25 Rs. 68,480 (Highest of Month)
4-Apr-25 67200
5-Apr-25 66480
6-Apr-25 66480
7-Apr-25 66280
8-Apr-25
Yesterday »
Rs. 65,800 (Lowest of Month)
9-Apr-25
Today »
Rs. 66,320

Gold prices in Kerala fell today after four consecutive days of increase