
ഖത്തറിലെ മുന്‍നിര റീട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വാര്‍ഷിക മെഗാ പ്രമോഷന്റെ ഭാഗമായുള്ള അവസാനഘട്ട നറുക്കെടുപ്പ് ഏഷ്യന്‍ ടൗണില്‍ നടന്നു. ഒക്ടോബര്‍ നാലിന് തുടങ്ങി ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഔട്ട്ലെറ്റുകളില്‍നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്തപ്പോള്‍ ലഭിച്ച റാഫിള്‍ കൂപ്പണ്‍ വഴി
എല്ലാ ഉപഭോക്താക്കളും സമ്മാനപദ്ധതിയില്‍ പങ്കാളികളായിരുന്നു.
![]() |
|
ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ 10 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഭാഗ്യശാലികളായ എട്ടു പേര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ കാഷ് പ്രൈസും രണ്ടു പേര്‍ക്ക് ബംപര്‍ സമ്മാനമായ ചാങ്കാന്‍ സി.എസ് കാറുമാണ് സമ്മാനം. ഗ്രാന്‍ഡ് മാള്‍ സിഇഒ ശരീഫ് ബി സി, അഡ്മിന്‍ മാനേജര്‍ നിതിന്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ദീഖ് മറ്റു മാനേജ്‌മെന്റ് അംഗങ്ങള്‍ പങ്കെടുത്തു.
മെഗാ പ്രമോഷനില്‍ മൂന്ന് ഘട്ടങ്ങളിലായി നറുക്കെടുപ്പുകളിലൂടെ 24 ഭാഗ്യശാലികള്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ കാഷ് പ്രൈസും ആറു പേര്‍ക്ക് ബംപര്‍ സമ്മാനമായി കാറുമാണ് പ്രഖ്യാപിച്ചത്. ഓരോ മൂന്നു മാസത്തിലും നടത്തുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ ബാറുകള്‍, കാഷ് പ്രൈസുകള്‍ തുടങ്ങിയ ആവേശകരമായ സമ്മാനങ്ങളിലൂടെ നിരവധി ഭാഗ്യശാലികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് സാധിച്ചു. മെഗാ പ്രമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ഐസിസി ഉപദേശക സമിതി അംഗവും റീജനല്‍ ഡയറക്ടറുമായ അഷ്റഫ് ചിറയ്ക്കല്‍ അറിയിച്ചു.