
ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ന്യൂ ഇയര്‍ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന് തുടക്കമായി. ജനുവരി നാലിന് തുടങ്ങി മാര്‍ച്ച് 22 വരെ നീണ്ടു നില്‍ക്കുന്ന മെഗാ പ്രമോഷനില്‍ 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ഉപഭോക്താക്കള്‍ക്ക് മെഗാ പ്രമോഷനില്‍ പങ്കെടുക്കാം.
![]() |
|
30 പേര്‍ക്ക് 150,000 റിയാലിന്റെ ക്യാഷ് പ്രൈസും 3 പേര്‍ക്ക്((5000 രൂപ വീതം ഒരാള്‍ക്ക്))3 പേര്‍ക്ക് JETOUR X50 കാറുകളും ഉള്‍പ്പെടുന്ന മെഗാ പ്രമോഷനില്‍ 33 ഭാഗ്യശാലികള്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത്.
ആദ്യ ഘട്ട നറുക്കെടുപ്പ് 2025 ജനുവരി 26നും രണ്ടാം ഘട്ടം ഫെബ്രുവരി 23നും അവസാന ഘട്ട നറുക്കെടുപ്പ് മാര്‍ച്ച് 23 നും ആയിരിക്കും. എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാപ്രമോഷനുകളിലൂടെ കാറുകളും ഗോള്‍ഡ് ബാറുകളും ക്യാഷ് പ്രൈസുകളും നല്‍കി ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് ഇതിനകം സാധിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍ ഉള്‍പെടെ എല്ലാ ബ്രാഞ്ചുകളിലും പ്രമോഷന്‍ ലഭ്യമായിരിക്കും. കഴിഞ്ഞ മെഗാ പ്രമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ന്യൂ ഇയര്‍ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.