ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് കുട്ടികൾക്കായി ക്വിസ് മൽസരം സംഘടിപ്പിച്ചു. എസ്‌ഥാൻ മാൾ, വുകൈർ മേഖലയിലെ വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത 9 മുതൽ 12 വയസ്സ് വരെയുള്ള വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത് . ഋഗ്വേദ് സന്ദീപ് പാട്ടീൽ ഒന്നാം സ്ഥാനവും ധ്രുപഥ് സുജിത് രണ്ടാം സ്ഥാനവും, അഹിയാൻ ഷംസീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
|
വിദ്യാർഥികളുടെ പഠനത്തെ പരിപോഷിപ്പിക്കുകയും വ്യക്തിവികാസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ഉത്തമ തലമുറയെ വളർത്തിയെടുക്കുകയാണ് ഇതുപോലുള്ള പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.