പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കു വേണ്ടി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത് നല്‍കി എന്ന കുറ്റത്തിന് രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന നാസിക് സ്വദേശിയായ ഗ്രാഫിക് ഡിസൈനര്‍ മൗല നബിസാബ് മുല്ലയ്ക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
|
പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ബാനറുകളും സോഷ്യല്‍ മീഡിയ പോസ്റ്ററുകളും ഉള്‍പ്പെടെ ഡിസൈന്‍ ചെയ്ത് നല്‍കി എന്നത് മാത്രമാണ് മുല്ലയ്‌ക്കെതിരായ കേസെന്ന് ജസ്റ്റിസുമാരായ എസ് ഗഡ്കരി, രാജേഷ് എസ് പാട്ടീല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെടുന്ന കുറ്റം ചെയ്ത സമയത്ത് പോപ്പുലര്‍ ഫ്രണ്ട് നിരോധിത സംഘടനയല്ലെന്നും കോടതി വ്യക്തമാക്കി.
2022 ജൂണ്‍ 14ന് മലേഗാവില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നുവെന്നും അവിടെ നടന്ന യോഗത്തില്‍ ആള്‍ക്കൂട്ടക്കൊല ഉള്‍പ്പെടെ മുസ്ലിംകള്‍ക്കെതിരായ വിവിധ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും നാസിക് ഭീകര വിരുദ്ധ സേന പറയുന്നു.
ഈ യോഗത്തില്‍ മുസ്ലിം ഐക്യത്തിന് വേണ്ടി ആഹ്വാനം ചെയ്തുവെന്നും ഇന്ത്യക്കെതിരായി യുദ്ധം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.
ഈ പരിപാടിക്ക് വേണ്ടിയുള്ള പോസ്റ്ററുകളും മറ്റും ഡിസൈന്‍ ചെയ്തത് മുല്ലയാണെന്നും പ്രകോപനപരമായിരുന്നു അവയെന്നും എടിഎസ് ആരോപിക്കുന്നു.
എന്നാല്‍, ഒരു പ്രൊഫഷനല്‍ ഗ്രാഫിക് ഡിസൈനര്‍ എന്ന റോള്‍ മാത്രമാണ് മുല്ലയ്ക്കുണ്ടായിരുന്നതെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നില്ലെന്നും അഭിഭാഷകരായ എന്‍ എന്‍ ഗവാങ്കര്‍, അദ്വൈത് തംഹങ്കാര്‍ എന്നിവര്‍ വാദിച്ചു.
2022 സപ്തംബര്‍ 22ന് ആണ് മുല്ലയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, സപ്തംബര്‍ 27ന് ആണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. അതുകൊണ്ട് തന്നെ ഭീകരവിരുദ്ധ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇതേ കേസില്‍ മറ്റ അഞ്ച് പ്രതികള്‍ക്ക് ബോംബെ ഹൈക്കോടതിയും സുപ്രിം കോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
ഈ കാര്യങ്ങളെല്ലാം പരിഗണനയ്‌ക്കെടുത്ത കോടതി വിചാരണ നീളാനുള്ള സാഹചര്യവും കൂടി ചുണ്ടിക്കാട്ടിയാണ് മൗല നബിസാബ് മുല്ലയ്ക്ക് ജാമ്യം അനുവദിച്ചത്.
English News Summary:
The Bombay High Court has granted bail to Maula Nabisab Mulla, a Nashik-based graphic designer who had spent over two years in custody for allegedly designing posters for the Popular Front of India (PFI) — at a time when the organisation was not yet banned by the Government of India.





