02
Mar 2025
Fri
02 Mar 2025 Fri
Half price scam case prime accused Anandakumar under went angioplasty treatment

ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും കാര്‍ഷികോപകരണങ്ങളും പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെ ആന്‍ജിയോപ്ലാസ്റ്റി ചികില്‍സയ്ക്ക് വിധേയനാക്കി. കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദകുമാറിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും ആന്‍ജിയോഗ്രാം നടത്തിയപ്പോള്‍ 95 ശതമാനം ബ്ലോക്ക് കണ്ടതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. മൂവാറ്റുപുഴ കേസില്‍ രണ്ടാം പ്രതിയായ ആനന്ദ് കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം തേടി പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചതെന്നുമാണ് ആനന്ദകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആനന്ദകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജി സര്‍ക്കാരിന്റെ മറുപടിയ്ക്കായി മാറ്റി. ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം തട്ടിപ്പില്‍ ആനന്ദ കുമാറിന് നിര്‍ണായക പങ്കുണ്ടെന്നും സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷന്‍ ഓഫ് എന്‍ജിഒ എന്ന സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് അറസ്റ്റിലായ ഒന്നാം പ്രതി അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരിക്കുന്നത്.

ALSO READ: പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആനന്ദ കുമാര്‍ റിമാന്‍ഡില്‍; ജയിലിലേക്ക് മാറ്റുന്നത് വൈകും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക