15
May 2024
Wed
15 May 2024 Wed
Israel massive attack in rafah

ഗസാ സിറ്റി: ഗസാ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇനി പങ്കെടുക്കില്ലെന്ന് ഹമാസ് മധ്യസ്ഥന്മാരെ അറിയിച്ചു. (Hamas ends ceasefire talks until Israel halts Rafah operation and withdraws troops)റഫയില്‍ ഇസ്രായേല്‍ നടത്തുന്ന കണ്ണില്‍ ചോരയില്ലാത്ത കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചാണ് ഹമാസ് നിലപാട് മാറ്റിയത്. പടിഞ്ഞാറന്‍ റഫയിലെ തെല്‍ അല്‍ സുല്‍ത്താന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കൂട്ടികളും ഉള്‍പ്പെടെ ഇതുവരെ 45 പേരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ റഫയിലെ ആക്രമണം അവസാനിപ്പിക്കുക, സൈന്യത്തെ പിന്‍വലിക്കുക, ജീവകാരുണ്യ സഹായം എത്തിക്കുന്നതിനായി റഫാ അതിര്‍ത്തി തുറക്കുക തുടങ്ങിയ നിബന്ധനകള്‍ ഇസ്രായേല്‍ പാലിക്കും വരെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഹമാസ് അറിയിച്ചു. ഭാവി ചര്‍ച്ചകള്‍ ഒറ്റ ഘട്ടത്തിലായി മാത്രമായിരിക്കും നടക്കുകയെന്നും ഹമാസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സുരക്ഷിത കേന്ദ്രം ആയി മാര്‍ക്ക് ചെയ്ത തെല്‍ അല്‍ സുല്‍ത്താന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ കൂട്ടുക്കുരുതി തുടരുകയാണ്. ഇന്നലെ മാത്രം 13 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. റഫയില്‍ ഇസ്രായേല്‍ നടത്തുന്ന കരയാക്രമണം ചര്‍ച്ച ചെയ്യുന്നതിന് യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അതേസമയ, കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ 170 ട്രക്ക് സഹായ വസ്തുക്കള്‍ ഗസയില്‍ എത്തിയതായി യുഎന്‍ അറിയിച്ചു. ദിവസവും 500 ട്രക്ക് സഹായമാണ് ഗസയില്‍ വേണ്ടതെന്നിരിക്കേ ഇത് ഒന്നിനും തികയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.