17
Oct 2024
Wed
17 Oct 2024 Wed
Hamas taken responsiblity of shooting in Israel

ഗസയിലും ലബനാനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഇറാന്‍ മിസൈലാക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ഇസ്രായേലിലെ ടെല്‍അവീവിലെ ജാഫയില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട വെടിവയ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തു. ഹീബ്രോണിലെ ഹമാസ് പ്രവര്‍ത്തകരായ മുഹമ്മദ് മെസക്, അഹമ്മദ് ഹിമൂനി എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു ഇറാന്‍ ഇസ്രായേലിലേക്ക് ഡസന്‍കണക്കിന് മിസൈലുകള്‍ വര്‍ഷിച്ചത്. ഇതിനു തൊട്ടുമുമ്പായിട്ടായിരുന്നു വെടിവയ്പുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയില്‍ ആക്രമണം തുടരുന്ന ഇസ്രായേല്‍ ലബനാന്‍ ആക്രമിച്ച് ഹിസ്ബുല്ല മേധാവിയെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായിട്ടായിരുന്നു ഇറാന്‍ മിസൈലാക്രമണം നടത്തിയത്. മൊസാദ് ആസ്ഥാനം ആക്രമണത്തില്‍ കുലുങ്ങിയെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. മിസൈലാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.
അതേസമയം ഇറാനു നേരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇറാനിലെ ആണവ പദ്ധതികള്‍ ആക്രമണ ലക്ഷ്യമാക്കരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.