17
Jul 2025
Sun
17 Jul 2025 Sun
Handala

ഗസയിലെ ഉപരോധം അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി പുറപ്പെട്ട ഹന്‍ദല കപ്പല്‍ തടഞ്ഞ് ഇസ്രായേല്‍ സൈന്യം. ഗസ തീരത്തെത്തും മുമ്പ് അന്താരാഷ്ട്ര ജലാതിര്‍ത്തിക്കകത്ത് വച്ചാണ് സൈന്യം കപ്പലിലേക്ക് ഇരച്ചു കയറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുര്‍ക്കിയിലെ ഗല്ലിപോളിയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, കലാകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണുള്ളത്.

ഇന്നലെ രാത്രി മുതല്‍ കപ്പലുമായുള്ള എല്ലാ ആശയവിനിമയ ബന്ധവും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ ഇസ്രായേലി ഡ്രോണുകള്‍ കപ്പലിനെ സമീപിച്ചതായി ‘ഗസാ ഉപരോധം ഭേദിക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്ട്ര കമ്മിറ്റി’ അറിയിച്ചിരുന്നു. കപ്പല്‍ പിടിച്ചെടുക്കുകയാണെങ്കില്‍ അതിനകത്തുള്ള മുഴുവന്‍ പേരും അനിശ്ചിത കാല നിരാഹാരം ആരംഭിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

വിവിധ രാജ്യക്കാരായ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഗസയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കാനും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഹന്‍ദല ദൗത്യം.

ജൂലൈ 13ന് ഇറ്റലിയിലെ സൈറാകൂസ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജൂലൈ 15ന് തുര്‍ക്കിയിലെ ഗല്ലിപോളിയില്‍ നിര്‍ത്തിയിട്ടിരുന്നു. തടുര്‍ന്ന് ജുലൈ 20ന് ആണ് യാത്ര തുടര്‍ന്നത്.

സമാന ദൗത്യവുമായി പുറപ്പെട്ട മെഡ്‌ലീന്‍ ജൂണ്‍ 9ന് ഇസ്രായേല്‍ തടഞ്ഞിരുന്നു. കപ്പലിലുണ്ടായിരുന്ന 12 പേരെ അറസ്റ്റ് ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

English News Summary
Israeli occupation forces stormed the Handala ship on Saturday night as it approached the coast of the Gaza Strip, nearly one week after it set sail from the Italian port of Gallipoli.