28
Sep 2023
Fri
28 Sep 2023 Fri

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് പട്ടികജാതിക്കാരിയായ 17 കാരിയെ ലൈംഗിക പീഡനത്തിരയാക്കി നാലര പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് കുന്നംകുളം പോക്സോ കോടതി അഞ്ചു വര്‍ഷം തടവും 90000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടപ്പടി പോലിയത്ത് സുധീഷി (35)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018ലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക അതിക്രമം നടത്തി സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയത്. പ്രതി വിറ്റ സ്വര്‍ണാഭരണങ്ങള്‍ പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഈ കേസിലേക്ക് 32 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു.