കേരളത്തില്‍ ഹരിത കര്‍മ സേന പണം നല്‍കി ഇലക്ട്രോണിക് മാലിന്യ ശേഖരണം തുടങ്ങി. വന്‍പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. തിരുവല്ല നഗരസഭയില്‍ ശേഖരണം തുടങ്ങി 4 ദിവസത്തിനുള്ളില്‍ 3 ടണ്ണോളം മാലിന്യം ശേഖരിച്ചു.
|
നൂറോളം റഫ്രിജറേറ്ററുകള്‍, 15 വാഷിങ് മെഷീനുകള്‍, 2 എയര്‍ കണ്ടീഷനറുകള്‍, 5 ടിവികള്‍, മൊബൈല്‍ ചാര്‍ജറുകള്‍, പഴയ മൊബൈലുകള്‍ കേബിളുകള്‍, മൈക്രോവേവ് അവ്‌നുകള്‍, ഇന്‍ഡക്ഷന്‍ ടോപ്പുകള്‍, ഇലക്ട്രിക് കളിപ്പാട്ടങ്ങള്‍, തുടങ്ങിയ ഉപയോഗശൂന്യമായ സാധനങ്ങളാണു വീടുകളില്‍ നിന്നു വില നല്‍കി ഹരിത കര്‍മ്മസേന ശേഖരിക്കുന്നത്.
പുതിയ കാലത്തെ ഉപകരണങ്ങള്‍ക്കു വഴിമാറിയ ഡിവിഡി പ്ലെയറുകള്‍, വിസിപി, ടേപ്പ് റെക്കോര്‍ഡര്‍ തുടങ്ങിയവയും വീടുകളില്‍ നിന്നു ലഭിച്ചവയുടെ കൂട്ടത്തിലുണ്ട്.
ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വീടുകളില്‍ വെറുതെയിരിക്കുന്നത് എപ്പോഴും അപകടകരമാണ്. അന്തരീക്ഷത്തില്‍ താപനില കൂടുന്നതനുസരിച്ച് ഇവയിലുണ്ടാകാവുന്ന മാറ്റങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ദോഷകരമാണെന്ന കണ്ടെത്തലിലാണു സര്‍ക്കാര്‍ നഗരസഭകളില്‍ നിന്ന് ഇ മാലിന്യ ശേഖരണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.
വീടുകളില്‍ നിന്നുള്ള ഇ മാലിന്യശേഖരണം നാളെ അവസാനിക്കും. നാളെ രാവിലെ മുതല്‍ നഗരസഭയുടെ ആര്‍ആര്‍എഫില്‍ എത്തിച്ചും ഇവ വിലയ്ക്കു നല്‍കാവുന്നതാണ്.
നഗരസഭയിലെ അംഗീകൃത ഏജന്‍സിയായ ക്രിസ് ഗ്ലോബലാണ് ഇ മാലിന്യ. ശേഖരണം നടത്തുന്നത്. ശേഖരിക്കുന്നവ ക്ലീന്‍ കേരള കമ്പനിക്കു കൈമാറും. ക്ലീന്‍ കേരള കമ്പനി ഇവ പുന ചംക്രമണത്തിനായി കൊണ്ടു പോകും.
ഇലക്ട്രോണിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതു തടയുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു കിലോയ്ക്ക് പഴയ റഫ്രിജറേറ്ററിനു 16 രൂപയും ലാപ്‌ടോപ്പിന് 104 രൂപയും നല്‍കും. എല്‍സിഡി/ എഇഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീന്‍- 16, ഫ്രണ്ട് ലോഡ്- 9, സീലിങ് ഫാന്‍- 41, മൊബൈല്‍ ഫോണ്‍- 115, സ്വിച്ച് ബോര്‍ഡ്-17, എയര്‍ കണ്ടീഷനര്‍- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള നിരക്കുകള്‍. ഇത്തരത്തില്‍ 43 ഇനങ്ങള്‍ ആണു ശേഖരിക്കുക.


