28
Jul 2024
Wed
28 Jul 2024 Wed
Hathras Stampede video viral

ലഖ്‌നോ: ബിജെപി ഭരിക്കുന്ന യുപിയില്‍ കെടുകാര്യസ്ഥതയുടെ മറ്റൊരു അടയാളമായി ഹത്രാസ് ദുരന്തം. (Hathras stampede video of dead body carried by man goes viral ) സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ ഭോലെ ബാബയുടെ വാഹനത്തിന് വഴിയൊരുക്കാനുള്ള ശ്രമത്തിനിടെ നടന്ന തിക്കിലും തിരിക്കിലും പെട്ട് 134 പേരാണ് ഇതിനകം മരിച്ചത്. ഇടുങ്ങിയ വഴികളുള്ള ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയതും ശക്തമായ ചൂടും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മൃതദേഹങ്ങള്‍ ലോറികളില്‍ അടുക്കിയിട്ട് സര്‍ക്കാര്‍ ആശുപത്രിക്ക് മുമ്പില്‍ ഉപേക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതിനിടയില്‍ മരിച്ച ഒരു സ്ത്രീയുടെ മൃതദേഹവും ചുമന്ന് കൊണ്ട് പോകുന്നയാളുടെ വീഡിയോ വൈറലായിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനോ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനോ അധികൃതര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.


ദുരന്തത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും ഹത്രാസ് സ്വദേശികളും 27 പേര്‍ ഇറ്റ സ്വദേശികളുമാണ്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. ആശുപത്രികളിലെ സൗകര്യക്കുറവ് മരണസംഖ്യ കൂട്ടി എന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരോ ആംബുലന്‍സോ ഓക്സിജന്‍ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ല. ഇത്ര വലിയ ദുരന്തം നടന്നിട്ടും അടിയന്തര ചികിത്സയ്ക്കായുള്ള ഒരു സജ്ജീകരണവും ഒരുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.