17
Oct 2024
Mon
17 Oct 2024 Mon
Ehsan Daqsa

ഗസ സിറ്റി: ഹമാസിന്റെ ആക്രമണ ശേഷി ഇല്ലാതാക്കിയെന്ന് അവകാശപ്പെടുമ്പോഴും ഗസയില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി നേരിടുന്നത് തുടരുന്നു. (Heavy blow to Israel in Gaza; The military commander was killed; The tanks were destroyed) പോരാളികള്‍ നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ സൈന്യത്തിന്റെ 401 ബ്രിഗേഡ് കമാന്‍ഡര്‍ കേണല്‍ എഹ്‌സാന്‍ ദഖ്‌സ ആണ് വടക്കന്‍ ഗസയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടങ്ങി ശേഷം ഇസ്രായേല്‍ സേനയില്‍ കൊല്ലപ്പെട്ട ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദഖ്‌സ.

ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന സൈനിക നീക്കത്തിനിടെ ദഖ്സ സഞ്ചരിച്ച ടാങ്കും മറ്റൊരു ടാങ്കും പോരാളികള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു സൈനികന് ഗുരുതര പരിക്കേറ്റു.

ALSO READ: മയക്കു മരുന്ന് കലര്‍ത്തിയ പ്രസാദം നല്‍കി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി വീണ്ടും പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

41 കാരനായ ദഖ്സ ജൂണിലാണ് 401-ാം ബ്രിഗേഡിന്റെ കമാന്‍ഡറായത്. സംഭവത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കം അനുശോചനം അറിയിച്ച് രംഗത്തെത്തി.

ശനിയാഴ്ച്ച ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 401ആം സായുധ വിഭാഗത്തിന്റെ 52ആം ബറ്റാലിയനില്‍പ്പെട്ട സ്റ്റാഫ് സര്‍ജന്റ് ഒഫിര്‍ ബെര്‍കോവിച്ച്(20), സര്‍ജന്റ് ഇലിഷായി യങ്(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസയില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 359 ആയി.

അതേസമയം, ബൈത് ലാഹിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരും കാണാതായവരുമായി 100ലേറെ പേരുണ്ട്. ഇവിടെ ഒരു ബഹുനില കെട്ടിടത്തിലും പരിസരങ്ങളിലെ നിരവധി വീടുകളിലും കൂട്ടമായി ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു.

മുന്നറിയിപ്പില്ലാതെയായതിനാല്‍ ആളുകള്‍ക്ക് പുറത്തുകടക്കാനാവും മുമ്പ് കെട്ടിടങ്ങള്‍ ഒന്നാകെ നിലംപൊത്തിയത് ആളപായം കൂട്ടി. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ തിരച്ചില്‍ നടത്താന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ മരണസംഖ്യ കുത്തനെ ഉയരുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ഗസ്സ സിറ്റിയില്‍ അല്‍ശാത്വി അഭയാര്‍ഥി ക്യാമ്പിലെ അസ്മ സ്‌കൂള്‍ ബോംബിട്ട് തകര്‍ത്ത് ഏഴുപേരെ ഇസ്രായേല്‍ വധിച്ചു. യു.എന്‍ അഭയാര്‍ഥി ക്യാമ്പായി ഉപയോഗിച്ചുവന്ന സ്‌കൂളാണ് തകര്‍ത്തത്.